|    Dec 6 Tue, 2016 9:28 pm
FLASH NEWS

ലിവര്‍പൂളിന് മിന്നും ജയം, ഷൂട്ടൗട്ടില്‍ വിജയം പിടിച്ച് ഹള്‍സിറ്റി

Published : 1st December 2016 | Posted By: SMR

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കപ്പില്‍  കരുത്തന്‍മാരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ലീഡ്‌സ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ലിവര്‍പൂളിനായി ഡിവോക്ക് ഓര്‍ഗി, ബെഞ്ചമിന്‍ വുഡ്‌ബേണ്‍ എന്നിവരാണ് വലകുലുക്കിയത്.
ആധികാരിക പ്രകടനമാണ് ലിവര്‍പൂള്‍ ഇന്നലെ പുറത്തെടുത്തത്. യുവതാരം വുഡ്‌ബേണ്‍ കളം നിറഞ്ഞാടിയ മല്‍സരത്തില്‍ പിഴവുകളില്ലാത്ത വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ വേട്ടക്കാരന്‍ എന്ന ബഹുമതിയും സ്വന്തമാക്കിയാണ് വുഡ്‌ബേണ്‍ കളം വിട്ടത്. 17 വയസു മാത്രമാണ് താരത്തിനുള്ളത്.
മല്‍സരത്തിന്റെ തുടക്കം മുതലേ ആധിപത്യമുറപ്പിച്ച ്പ്രകടനമാണ് വുഡ്‌ബേണ്‍ കാഴ്ചവെച്ചത്. എന്നാല്‍ ലീഡ്  നേടിയ     യുനൈറ്റഡിന്റെ പ്രതിരോധ നിര കൂടുതല്‍ കരുത്തുകാട്ടിയപ്പോള്‍ ആദ്യ പകുതിയില്‍ ഗോള്‍ വലകുലുക്കാന്‍ ശക്തരായ ലിവര്‍പൂളിനായില്ല. മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കോട്ടീഞ്ഞോയുടെ അഭാവം മല്‍സരത്തില്‍ നിറഞ്ഞ് നിന്നിരുന്നു. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ലിവര്‍പൂള്‍ താരങ്ങള്‍ കളം കൈയടക്കി. മല്‍സരത്തിന്റെ 76ാം മിനിറ്റില്‍ ഓര്‍ഗിയാണ് ലിവര്‍പൂളിനായി ആദ്യം ലക്ഷ്യം കണ്ടത്. എംറി ക്യാന്‍ സാധിയോ മേയ്ന്‍ എന്നിവരിലൂടെ ലഭിച്ച പാസിനെ ഓര്‍ഗി ലക്ഷ്യം തെറ്റിക്കാതെ വലയിലെത്തിക്കുകയായിരുന്നു. മല്‍സരത്തില്‍ ലിവര്‍പൂള്‍ 1-0 ന്റെ ലീഡ് നേടിയതോടെ ലീഡ്‌സ് യുനൈറ്റഡ് താരങ്ങളും അക്രമം അഴിച്ചുവിട്ടു.
ലീഡ്‌സ് യുനൈറ്റഡ് താരംഹാദി സാക്കോയുടെ ഗോളെന്നുറപ്പിച്ച മുന്നേറ്റം നിര്‍ഭാഗ്യവശാല്‍ കോര്‍ണറായി അവസാനിച്ചു. 81ാം മിനിറ്റില്‍ തന്റെ കന്നി ഗോളോടെ വുഡ്‌ബോണ്‍ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 2-0 ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ലിവര്‍പൂള്‍ താരങ്ങള്‍ കളം വിട്ടത്.
ഹള്‍ സിറ്റിക്ക് ആശ്വാസ ജയം
പ്രീമിയര്‍ ലീഗ് കപ്പിലെ ഹള്‍ സിറ്റി – ന്യൂ കാസ്റ്റില്‍ മല്‍സരത്തില്‍ ഹള്‍ സിറ്റിക്ക് 3-1 ന്റെ തകര്‍പ്പന്‍ ജയം. ജയത്തോടെ ഹല്‍ സിറ്റി ലീഡ് കപ്പിന്റെ സെമിയില്‍ കടന്നു. മല്‍സരത്തിന്റെ നിശ്ചിത സമയത്ത് 1-1 സമനിലയായതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഹള്‍ സിറ്റി വിജയം പിടിച്ചെടുത്തത്. അധിക സമയത്തിന്റെ 98ാം മിനിറ്റിലാണ് മുഹമ്മദ് ഡിയാമിലൂടെ ലീഡ് ന്യൂകാസ്റ്റില്‍ ഗോള്‍ നേടിയെങ്കിലും 99ാം മിനിറ്റില്‍  റോബര്‍ട്ട് സോഡ്‌ഗോസിലൂടെ ഹള്‍ സിറ്റി സമനില സ്വന്തമാക്കുകയായിരുന്നു. മല്‍സരത്തില്‍ഡ്യൂമെറിക് മോക്‌നിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപേകേണ്ടി വന്നു.
ലെഗല്‍സിനെ തകര്‍ത്ത് വലന്‍സിയ
സ്പാനിഷ് കോപ്പ ഡീല്‍ റേ കപ്പില്‍ വലന്‍സിയക്ക് മിന്നും ജയം. ലെഗല്‍സിനെ 3-1 ന് തറപറ്റിച്ചാണ് വലന്‍സിയ വിജയം സ്വന്തമാക്കിയത്. മല്‍സര്തതിന്റെ ആദ്യ പകുതിയില്‍തന്നെ കരുത്തുകാട്ടിയ വലന്‍സിയക്ക് വേണ്ടി മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ മുനീര്‍ ഇല്‍ ഹദാദി ആദ്യം വലകുലുക്കി. മല്‍സരത്തില്‍ ലീഡ് ലഭിച്ചതോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ച വലന്‍സിയക്കുവേണ്ടി 25ാം മിനിറ്റില്‍ അല്‍വാറോ മെഡ്രാന്‍ ലക്ഷ്യം കണ്ട് വലന്‍സിയയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ 2-0 ന്റെ ലീഡോഡെയാണ് വലന്‍സിയ കളം വിട്ടത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ ലെഗന്‍സ് അക്കൗണ്ട് തുറന്നു. 59ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചീസാണ് ലെഗന്‍സിനായി ഗോള്‍ നേടിയത്.  സമനില ഗോളിനായി ലെഗന്‍സ് താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലംു വലന്‍സിയയുടെ പ്രതിരോധത്തെ വീണ്ടും ഭേദിക്കാനായില്ല. മല്‍സരത്തിന്റെ 90ാം മിനിറ്റില്‍ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ സക്കറിയ ബക്കലി വലന്‍സിയക്കായി മൂന്നാം ഗോളും നേടി. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയാക്കിയപ്പോള്‍ 3-1 ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് വലന്‍സിയന്‍ താരങ്ങള്‍ മടങ്ങിയത്.
എസ്പാന്യോളിന് സമനില
എസ്പാന്യോള്‍- അഡ് അല്‍കോര്‍ക്കോണ്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. ഗോളും പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ലക്ഷ്യം കണ്ടെത്തിയത്. 51ാം മിനിറ്റില്‍ അല്‍വാരോ ഗിമ്മന്‍സിലൂടെ അഡ് അല്‍കോര്‍ക്കോണാണ് ആദ്യം അക്കൗണ്ട് തുറന്നത്. മല്‍സരത്തിന്റെ 84ാം മിനിറ്റില്‍ എസ്പാന്യോളിന് ആശ്വസമേകി അന്റോണിയോ റിയീസ് ടീമിന് സമനില ഗോള്‍ നേടി കൊടുത്തു. മല്‍സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 സമനിലകൊണ്ട് എസ്പാന്യോളിന് തൃപ്തരാകേണ്ടി വന്നു.
സ്‌പോര്‍ട്ടിങ് ജിയോണ് തോല്‍വി
കരുത്തന്‍മാരായ സ്‌പോര്‍ട്ടിങ് ജിയോണിന് എയ്ബറിന് മുന്നില്‍ കാലിടറി. ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ 2-1 നാണ് സ്‌പോര്‍ട്ടിങ് ജിയോണ്‍ കീഴടങ്ങിയത്. രണ്ടാം മിനിറ്റില്‍ത്തന്നെ എയ്ബറിന് വേണ്ടി ബേബി ലക്ഷ്യം കണ്ടു. എന്നാല്‍ ഗോള്‍വഴക്കത്തോടെ കരുതികളിച്ച സ്‌പോര്‍ട്ടിങ് ജിയോണ് 33ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയെ ബോര്‍ജ വിഗ്വേറ പാഴാക്കിയത് തിരിച്ചടിയായി.  62ാം മിനിറ്റില്‍  വിഗ്വോറയിലൂടെ തന്നെ സമനില ഗോള്‍ കണ്ടെത്തിയ സ്‌പോര്‍ട്ടിങ് ജിയോണിന് ഷോക്ക് നല്‍കി 89ാം മിനിറ്റില്‍ റൂബന്‍ പെന്ന എയ്ബറിനായി രണ്ടാം ഗോള്‍ സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day