|    Dec 3 Sat, 2016 7:14 pm
FLASH NEWS

ലിബിയന്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 239 പേര്‍ മരിച്ചു

Published : 4th November 2016 | Posted By: SMR

ജനീവ: ലിബിയയില്‍ നിന്നുള്ള രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ട് ചുരുങ്ങിയത് 239 പേര്‍ മരിച്ചതായി യുഎന്‍ വക്താവ് റിപോര്‍ട്ട് ചെയ്തു. 6 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെട്ട ഒരു സംഘം സഞ്ചരിച്ച റബര്‍ ബോട്ട് മുങ്ങിയതില്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
അപകടത്തില്‍ ഭൂരിപക്ഷം യാത്രക്കാരും മുങ്ങിമരിച്ചതായി ഐക്യരാഷ്ട്രസഭ കുടിയേറ്റ വിഭാഗം വക്താവ് ഫഌവിയോ ഡി ജിയാകോമോ പറഞ്ഞു. അതേസമയം, 130 അഭയാര്‍ഥികളുമായി പോവുകയായിരുന്ന മറ്റൊരു റബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടതില്‍ രണ്ടു സ്ത്രീകള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും റിപോര്‍ട്ടുണ്ട്.
ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ റിപോര്‍ട്ട് അനുസരിച്ച് 4220 അഭയാര്‍ഥികളാണ് ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍ മരിച്ചത്. 2015ല്‍ ഇത് 3777 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ ഇറ്റലിയിലേക്കുള്ള അഭയാര്‍ഥിപ്രവാഹം 1,58,000 ആയെന്നും ജിയാകോമോ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day