|    Dec 6 Tue, 2016 11:23 pm
FLASH NEWS

ലിംഗ നിര്‍ണയ നിരോധന നിയമം ; ജില്ലയിലെ വന്ധ്യതാ ചികില്‍സാ കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍

Published : 19th November 2016 | Posted By: SMR

തൃശൂര്‍: ജില്ലയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തമായി നിരീക്ഷിക്കാനും പിസി ആന്റ് പിഎന്‍ഡിറ്റി ലിംഗ നിര്‍ണ്ണയ നിരോധനനിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗം തീരുമാനിച്ചു. കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും നിയമം അനുശാസിക്കുന്ന വിധം ചികില്‍സാ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്. ജില്ലാ സമിതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തുന്ന ഇന്‍ഫര്‍ട്ടിലിറ്റി സെ ന്ററുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുളള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത അറിയിച്ചു. സമിതി അംഗങ്ങളായ ഡോ. കെ ജെ ജേക്കബ്, ഡോ. എ വി കാര്‍ത്തികേയന്‍, ഡോ. കെ മോഹനന്‍, ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബി രണേന്ദ്രനാഥ്, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റര്‍ എഡിറ്റര്‍ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day