|    Dec 5 Mon, 2016 7:51 am

ലാവ്‌ലിന്‍ കേസ്: അന്തിമവാദം തുടങ്ങാമെന്ന് സിബിഐ

Published : 10th November 2016 | Posted By: SMR

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം തുടങ്ങാന്‍ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐയുടെ റിവിഷന്‍ ഹരജിയിലാണ് ഏജന്‍സിക്കു വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ നടരാജന്‍ ഹാജരായി വാദത്തിനു തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. എന്നാല്‍, കേസ് പരിഗണിക്കുന്ന ബെഞ്ച് അവധിയായതിനാല്‍ അതേ കോടതി തന്നെ പരിഗണിക്കുന്നതിനായി ഹരജി 29ലേക്ക് മാറ്റി.
ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം  സിബിഐ പ്രത്യേക കോടതിയുടെ 2013ലെ വിധിക്കെതിരേയാണ് സിബിഐ റിവിഷന്‍ ഹരജി നല്‍കിയത്.
1996 മുതല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് കാനഡയിലെ ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട് കേസിനിടയാക്കിയ ആരോപണങ്ങള്‍ക്കു കാരണമായത്. കരാറിലൂടെ പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സിബിഐ കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day