|    Dec 9 Fri, 2016 6:59 pm
FLASH NEWS

ലഹരി മരുന്ന് ഉപയോഗിച്ച അധ്യാപകന്‍അപമര്യാദയായി പെരുമാറിയ സംഭവം: അന്വേഷണം തുടങ്ങി

Published : 29th October 2016 | Posted By: SMR

മഞ്ചേശ്വരം: ജിപിഎം കോളജില്‍ ലഹരി മരുന്ന് ഉപയോഗിച്ച് അധ്യാപകന്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതായി കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ കോളേജിയറ്റ് വിദ്യാഭ്യാസ അഡീ. ഡയറക്ടര്‍ ഡോ. എ എന്‍ പത്മകുമാരിയെ അന്വേഷണ കമ്മീഷനായി നിയമിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കെ കുഞ്ഞിരാമന്‍ എംഎല്‍എയെ അറിയിച്ചു. കന്നഡ വിഭാഗം അധ്യാപകന്‍ കെ ദിനേശ് കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജുലൈ 27ന് വൈകിട്ട് നാലോടെയാണ് സംഭവം. കോളജില്‍ അധ്യാപകന്‍ ലഹരി മരുന്ന് ഉപയോഗിച്ചെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എഎസ്‌ഐ കോളജിലെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ആല്‍ക്കോ മീറ്റര്‍ പരിശോധനയില്‍ മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day