|    Dec 3 Sat, 2016 9:06 pm
FLASH NEWS

ലഹരി തേടി പ്രൈമറി വിദ്യാര്‍ഥികളും:വില്‍പനക്കാരെ പിടികൂടാനാവാതെ അധികൃതര്‍

Published : 14th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: അലനല്ലൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടേയും ഉപയോഗവും വില്‍പനയും തകൃതിയായി നടക്കുന്നു.സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് പ്രധാന വില്‍പന കേന്ദ്രമായ അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പരിസരത്തേക്ക് ദിനം പ്രതി എത്തുന്നത്.പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, കരിങ്കല്ലത്താണി, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, വെട്ടത്തൂര്‍ തുടങ്ങി വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും രാപ്പകല്‍ ഭേദമില്ലാതെ ലഹരി ഉപയോഗത്തിനായി ആവശ്യക്കാര്‍ ഇവിടെ എത്തുന്നുണ്ട്. കഞ്ചാവിനായി എത്തുന്നവരില്‍ ആറാംക്ലാസ് വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഒരു സ്വകാര്യ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് ഉപയോഗവും വില്‍പനയും നടത്തുന്നത്. ലഹരി ഉപയോഗിച്ച ശേഷം റോഡിലൂടെ നടന്നു പോവുന്നവര്‍ക്ക് നേരെ ശകാരവര്‍ഷം പതിവാണ്. അരക്കുപറമ്പ്, പുത്തൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരുപ്പ് സ്ഥലമായ ഇവിടെ നിരവധി യാത്രക്കാരാണ് നില്‍ക്കാറുള്ളത്. സ്‌കൂള്‍ കഴിഞ്ഞ് വരുന്ന വിദ്യാര്‍ഥിനികളേയും ലഹരി ഉപയോഗിക്കുന്നവര്‍ ഉപദ്രവിക്കാറുണ്ടെന്ന് പരിസര വാസികള്‍ പറഞ്ഞു.പഞ്ചായത്ത് ഓഫിസിനെ കൂടാതെ ബാങ്ക്, കൃഷി ഓഫിസ്, ഗ്രാമ വികസന ഓഫിസ്, സാമൂഹിക ആരോഗ്യ കേന്ദ്രം, ആയുര്‍വേദ, ഹോമിയോ ആശുപത്രികളും ഈ ഭാഗത്തായതിനാല്‍ ദിനവും നൂറ് കണക്കിന് ആളുകള്‍ എത്തുന്നിടത്താണ് പരസ്യമായി കഞ്ചാവ് വില്‍ക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്താറുള്ള വില്‍പ്പന സംഘത്തിനെതിരെ യുവജന സംഘടനകളാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ചിലര്‍ പോലിസിനും എക്‌സൈസിനും പരാതിപ്പെട്ടിട്ടും കുറ്റാരോപിതര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day