|    Dec 7 Wed, 2016 2:07 pm
FLASH NEWS

ലഹരിമാഫിയക്കെതിരേ നാട് ഉണരണം: മുഖ്യമന്ത്രി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരേ നാടും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ എക്—സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിമുക്തി ലഹരിവര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിലെ നല്ല പ്രതികരണശേഷിയുള്ള അവസ്ഥ ഇല്ലാതാക്കാന്‍ യുവതലമുറയെ ചെറുപ്രായത്തില്‍ തന്നെ പിടികൂടാനായി വലിയതോതില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ പുതിയ തലമുറയ്ക്കിടയില്‍ കൂടിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ലഹരി കൂടി ഉള്‍പ്പെടുന്ന സ്ഥിതിയാണ് ഇന്നു പലയിടത്തും. ലഹരി നിയമവിധേയമായും നിയമവിരുദ്ധമായും ലഭ്യമാവുന്നുണ്ട്. രണ്ടായാലും ആപത്താണെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലും വിമുക്തിയുടെ ഭാഗമായി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. വിമുക്തിയുടെ ലോഗോ പ്രകാശനം മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മേയര്‍ വി കെ പ്രശാന്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ ഐ പി ബിനു, നികുതിവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ചടങ്ങില്‍ സംബന്ധിച്ചു. വ്യാപക ബോധവല്‍ക്കരണം, ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസവും, നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെയും നിയമങ്ങളുടെയും ഫലപ്രദമായ നിര്‍വഹണം, ജില്ലാ കേന്ദ്രങ്ങളില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day