|    Dec 9 Fri, 2016 9:18 am
FLASH NEWS

ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം ആലപ്പുഴയില്‍;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : 30th November 2016 | Posted By: SMR

ആലപ്പുഴ: കേരള ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം ഡിസം. മൂന്നിന് ആലപ്പുഴയില്‍ തുടക്കമാവും. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ദിനാചരണത്തിന്റെ സമാപന സമ്മേളനം നാലിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ദൈവദാസന്‍ റൈനോള്‍ഡ് പുത്തന്‍പുരയ്ക്കല്‍ നഗറില്‍ ( മൗണ്ട് കാര്‍മല്‍ ചര്‍ച്ച് ) ഷെവ. പ്രഫ. എബ്രഹാം അറയ്ക്കല്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിന് തുടക്കാമാവും. 10.30ന് നിര്‍വാഹക സമിതിയോഗം ചേരും. ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും. സാംസ്‌കാരിക സമ്മേളനം പാപ്പുക്കുട്ടി ഭാഗവതര്‍ ഉദ്ഘാടനം ചെയ്യും. ക്ലീറ്റസ് കളത്തില്‍ സ്വാഗതം പറയും. ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കും ബിഷപ്പ് ഡോ. സ്്റ്റീഫന്‍ അത്തിപൊഴിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സുവനീര്‍ പ്രകാശനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. പയസ് ആറാട്ടുക്കുളം, ഫാ. നെല്‍സണ്‍ തൈറപമ്പില്‍, ഫാ. ജോയി പുത്തന്‍വീട്ടില്‍, ഫാ. മിള്‍ട്ടന്‍ കളപുരയ്ക്കല്‍, അനീഷ് ആറാട്ടുകുളം, മൈക്കിള്‍ പി ജോണ്‍, തങ്കച്ചന്‍ ഈരാശേരില്‍, ക്ലീറ്റസ് കളത്തില്‍, ഫാ. ഫ്രാന്‍സീസ് കൊടിയനാട് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day