|    Dec 3 Sat, 2016 3:50 am
FLASH NEWS

ലക്ഷങ്ങള്‍ ചെലവഴിച്ച കുഴല്‍കിണര്‍നിര്‍മാണം പാതിവഴിയില്‍

Published : 19th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വികസനഫണ്ടില്‍ നിന്നു മൂന്നു ലക്ഷം രൂപാ ചെലവഴിച്ചു നഗരസഭയുടെ ഒന്നാം വാര്‍ഡ് പട്ടികജാതി കോളനിയില്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കിലേക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതിനായി ആരംഭിച്ച കുഴല്‍കിണര്‍ നിര്‍മാണം പാതിവഴിയില്‍. തിങ്കളാഴ്ച നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇതു പ്രധാന ചര്‍ച്ചാ വിഷയമാവാന്‍ സാധ്യത. വെള്ളം സംഭരിക്കുന്നതിനായി ഗ്രൗണ്ടു വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 6.1 ലക്ഷം രൂപ ഡിപ്പോസിറ്റ് നല്‍കുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കിണറില്‍ നിന്നും ലഭിച്ച വെള്ളം ഉപ്പു കലര്‍ന്നതായതിനാല്‍ പണികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.തുടര്‍ന്നു വെള്ളം ശുദ്ധീകരിക്കുന്നതിനായി ആര്‍ഒ പ്ലാന്റ് പണിയുന്നതിനായി 2015-16ലെ പ്രോജക്ടില്‍ അഞ്ചുലക്ഷം രൂപയും വകയിരുത്തി. എന്നാല്‍ കുഴല്‍കിണറില്‍ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ 30 ശതമാനം മാത്രമേ ശുദ്ധീകരിച്ചു ലഭിക്കുകയുള്ളൂവെന്നും 70 ശതമാനവും പാഴായിപ്പോവുമെന്നും കണ്ടെത്തിയിരിക്കുന്നു. നിര്‍മിച്ച വാട്ടര്‍ ടാങ്കിന്റെ സംഭരണശേഷി 25,000 ലിറ്റര്‍ ആണ്. ആവശ്യത്തിനു വെള്ളം ശുദ്ധീകരിക്കണമെങ്കില്‍ ഇതിന്റെ ഇരട്ടിയിലധികം വെള്ളം സംഭരിക്കണ്ടതായും വരും. അതിനു 25 മണിക്കൂറെങ്കിലും ആവശ്യവുമാണ്. ഇത് പ്രയോഗികമല്ലാത്തതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ നിന്നു കണക്ഷന്‍ എടുത്ത് ടാങ്കിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. 25,000 ലിറ്ററിലധികം വെള്ളം കുഴല്‍കിണറില്‍ നിന്നു പമ്പ് ചെയ്യുന്നത് പ്രായോഗികമല്ലെന്നും ഈ പദ്ധതിനടപ്പാക്കിയാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നും ബന്ധപ്പെട്ട എഇ റിപോര്‍ട്ടും ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day