|    Dec 11 Sun, 2016 9:38 am

ലക്ഷങ്ങളുടെ യന്ത്രസാമഗ്രികള്‍ നശിക്കുന്നു

Published : 21st November 2016 | Posted By: SMR

വെള്ളറട: കരകൗശല നിര്‍മാണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മന്ദിരം യുഐടി പഠനകേന്ദ്രമായതോടെ ലക്ഷങ്ങളുടെ യന്ത്രസാമഗ്രികള്‍ നശിക്കുന്നു.  ആനാവൂര്‍ നാഗപ്പന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് അരക്കോടിയില്‍ അധികം മുതല്‍മുടക്കി പ്രവര്‍ത്തനം ആരംഭിച്ച കറിപ്പൊടി നിര്‍മാണ യൂനിറ്റ്, കരകൗശല നിര്‍മാണ യൂനിറ്റ്, സാക്ഷരതാ പഠനകേന്ദ്ര പ്രവര്‍ത്തനവും നിലച്ചു. കെട്ടിടം യുഐടി പഠനകേന്ദ്രമായതോടെ അരക്കോടിയോളം വിലയുള്ള യന്ത്രസാമഗ്രികള്‍ കെട്ടിടത്തിനു പുറത്തു വലിച്ചെറിഞ്ഞിരിക്കുകയാണ്. കരകൗശല നിര്‍മാണവും പേപ്പര്‍പ്ലേറ്റ് നിര്‍മിക്കുന്ന യൂനിറ്റും മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിപ്രവര്‍ത്തിപ്പിക്കുന്നതിനു പകരം യന്ത്രസാമഗ്രികള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കെട്ടിടത്തിന് പുറത്തുകിടക്കുന്ന സാധനങ്ങള്‍ വളരെ കുറവാണെന്നും നിരവധി സാമഗ്രികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കാണിച്ചു നാട്ടുകാര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക