|    Dec 10 Sat, 2016 10:30 am

റോഹിന്‍ഗ്യര്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍: യുഎന്‍; അന്നാന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നു

Published : 30th November 2016 | Posted By: SMR

നേപ്പിഡോ: ഭരണകൂട പിന്തുണയോടെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യ നടക്കുന്ന മ്യാന്‍മറിലെ റഖൈന്‍ യുഎന്‍ മുന്‍ മേധാവി കോഫി അന്നാന്‍ സന്ദര്‍ശിക്കുന്നു. അടുത്തിടെ നടന്ന സംഘര്‍ഷങ്ങളില്‍ 86നും 417നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന അന്താരാഷ്ട്ര മുറവിളികള്‍ക്കിടെയാണ് അന്നാന്റെ സന്ദര്‍ശനം.
റഖൈന്‍ സംസ്ഥാനത്തിന്റെ ഉപദേശ കമ്മീഷന്‍ അധ്യക്ഷനായിആഗസ്തില്‍ നൊബേല്‍ സമ്മാനജേതാവായ അന്നാനെ തിരഞ്ഞെടുത്തിരുന്നു. 12 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന റഖൈന്‍ സംസ്ഥാനത്ത് ശാശ്വത സമാധാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ രൂപീകരിച്ചത്. ദിവസങ്ങള്‍ക്കകം അന്നാന്‍ മ്യാന്‍മറിലെത്തുമെന്ന് മ്യാന്‍മറിലെ ഇസ്‌ലാമിക് സെന്ററിന്റെ മുഖ്യ കണ്‍വീനര്‍ ഐലിന്‍ പറഞ്ഞു. തലസ്ഥാനവും റഖൈനും അദ്ദേഹം സന്ദര്‍ശിക്കും. കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സപ്തംബറില്‍ അന്നാന്‍ റഖൈന്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, അറാകാന്‍ പ്രവിശ്യയില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് മ്യാന്‍മര്‍ ഭരണകൂടം തടസ്സംനില്‍ക്കുന്നതിനാല്‍ 1.32 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഭക്ഷണമില്ലാതെ കടുത്ത ദുരിതമനുഭവിക്കുകയാണെന്ന് യുഎന്‍. പരിമിതമായ സഹായങ്ങള്‍ മാത്രമാണ് അവിടേക്ക് എത്തുന്നതെന്നും മാനുഷികപ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്‌റ്റെഫാന്‍ ദുജാറിക് ന്യൂയോര്‍ക്കില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പടിഞ്ഞാറന്‍ മ്യാന്‍മറിലെ അറാകാന്‍ പ്രവിശ്യയിലെ അക്രമങ്ങള്‍ സംബന്ധിച്ചു പുതിയ സ്വതന്ത്ര അന്വേഷണം വേണം. യുഎന്‍ പ്രതിനിധി റിനേറ്റ ഡെസ്സാലിന്‍ മേഖല സന്ദര്‍ശിച്ച് ആക്രമണങ്ങളെയും ലൈംഗികാക്രമണങ്ങളെയും കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ബോട്ടുകളിലെത്തിയ നൂറുകണക്കിനു റോഹിന്‍ഗ്യകകളെ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ബംഗ്ലാദേശ് സൈന്യം തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day