|    Dec 11 Sun, 2016 1:26 pm
FLASH NEWS

റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണം; മ്യാന്‍മര്‍ അന്വേഷണം നടത്തണമെന്ന് യുഎന്‍

Published : 26th October 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്ത് സുരക്ഷാ സൈന്യം നിരായുധരായ റോഹിന്‍ഗ്യ മുസ്‌ലിംകളെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ അന്വേഷണം ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ പോലിസുകാര്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നതിനു പിന്നാലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ റഖൈനിലെ ഗ്രാമങ്ങളില്‍ വീടുകള്‍ക്ക് തീവയ്ക്കുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് ചെക് പോയിന്റുകളില്‍ റോഹിന്‍ഗ്യകള്‍ ഒക്ടോബര്‍ 9ന് ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ സുരക്ഷാസൈന്യം നടത്തിയ ആക്രമണത്തില്‍ 15000ത്തോളം റോഹിന്‍ഗ്യകള്‍ക്കാണ് വീടു നഷ്ടപ്പെട്ടതെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു.
എന്നാല്‍, ആക്രമണം നടത്താന്‍ ശ്രമിച്ച 400ഓളം റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കായുള്ള അന്വേഷണത്തിനിടെ 30 അക്രമികള്‍ കൊല്ലപ്പെട്ടെന്നും 53 പേരെ അറസ്റ്റ് ചെയ്‌തെന്നുമാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ വിശദീകരണം. സൈനിക ദൗത്യം സിവിലിയന്‍മാരെ ലക്ഷ്യം വച്ചാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണ് യഥാര്‍ഥ മരണസംഖ്യയെന്നും ഇവര്‍ പറയുന്നു.
സുരക്ഷാ ദൗത്യമെന്ന പേരില്‍ അനിയന്ത്രിതമായ രീതിയില്‍ അറസ്റ്റ് നടക്കുന്നതായും നിയമവിരുദ്ധമായി ജനങ്ങളെ കൊലപ്പടുത്തുന്നുണ്ടെന്നും പരാതി ലഭിച്ചതായി മ്യാന്‍മറിലെ യുഎന്‍ മനുഷ്യാവകാശ സമിതിയിലെ യങീ ലീ പറഞ്ഞു. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നതിന്റെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്നും അവര്‍ വ്യക്താക്കി.
ഞായറാഴ്ച 2000ത്തോളം ആളുകളോടു വീടുവിടാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ റോഹിന്‍ഗ്യകള്‍ പലയിടങ്ങളിലായി ഒളിച്ചുകഴിയുകയാണെന്ന് സമുദായ നേതാക്കള്‍ പറഞ്ഞു. മേഖലയില്‍ താമസിക്കുന്ന 3000ത്തോളം ബുദ്ധമതവിശ്വാസികള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക