|    Dec 3 Sat, 2016 1:29 am
FLASH NEWS

റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്: എംഎല്‍എക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം

Published : 26th November 2016 | Posted By: SMR

മൂവാറ്റുപുഴ: മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പെരുമ്പാവൂര്‍ എംഎല്‍എയുമായ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷന്‍ മെംബറും നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. അബ്ദുല്‍ മുത്തലിബ്, കീഴ്മാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി മാധവന്‍ ഉത്തരവിട്ടു. മറ്റ് ഒമ്പതു പേര്‍ക്കെതിരേയും എഫ്‌ഐആര്‍ എടുക്കാന്‍ കോടതി ഉത്തരവുണ്ട്.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 1, 18 വാര്‍ഡുകളിലെ റോഡുപണിയില്‍ നടന്ന അഴിമതിയാണ് കേസിനാസ്പദം. പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹരജിക്കാരന്‍. നിര്‍മാണത്തിന് ആവശ്യമായത്ര മെറ്റലും ടാറും ഉപയോഗിച്ചില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ ത്വരിതാന്വേഷണത്തില്‍ യാതൊരു നടപടികളും ശുപാര്‍ശ ചെയ്തിരുന്നില്ല. ഇതിനെതിരേ ഹരജിക്കാരന്‍ കോടതിയില്‍ ആക്ഷേപം ഫയല്‍ ചെയ്തു.
ഇതു പരിശോധിച്ച കോടതി ഗ്രാമപഞ്ചായത്ത് ബെനിഫിഷറി കമ്മിറ്റിയുമായി ബന്ധപ്പെടാതെ കെ കെ നാസര്‍, എം ഇ ഇസ്മായില്‍ എന്നീ കോണ്‍ട്രാക്ടര്‍മാരെ വച്ച് ജോലികള്‍ പൂര്‍ത്തിയാക്കിയതായി കണ്ടെത്തുകയായിരുന്നു. കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യത്തിന് ടാര്‍ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ജില്ലാ പഞ്ചായത്ത് എക്‌സി. എന്‍ജി. ഇ എസ് ജെസി, അസി. എക്‌സി. എന്‍ജി.എസ് രാജേന്ദ്രന്‍, അസി. എന്‍ജിനീയര്‍ മേരി കാതറിന്‍ ജോര്‍ജ്, കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി സി എം മജീദ്, അസി. എന്‍ജി. ജസ്‌ന കെ മുഹമ്മദ്, ഒന്നാം വാര്‍ഡ് മുന്‍ മെംബര്‍ ഷെര്‍ല അബൂബക്കര്‍, ബിന്ദു രഘുനാഥ്, കരാറുകാര്‍ എന്നിവരും പ്രതികളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day