|    Dec 3 Sat, 2016 11:14 pm
FLASH NEWS

റോഡ് നിര്‍മാണം; പ്രതിഷേധിച്ച എട്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു

Published : 19th November 2016 | Posted By: SMR

കായംകുളം:  പത്തിയൂരില്‍ അനുവാദമില്ലാതെ റോഡ് വെട്ടിയതിനെ ചെറുത്തവര്‍ക്ക് നേരെ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം.പത്തിയൂര്‍ കിഴക്ക് സിനിഭവനില്‍ ശിവരാമന്‍ആചാരി(62), ഭാര്യ സുഗതകുമാരി(58), മകള്‍ സിനി(32), ഭര്‍ത്താവ് ദിനേശന്‍(36) ഇവരുടെ മക്കള്‍ ദേവീ കൃഷ്ണ (11), ദേവകൃഷ്ണ (8), അമ്പാടിയില്‍ ഇന്ദിരാ ദേവി (42), വടശ്ശേരില്‍ മോളി (45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വസ്തുവിലൂടെ കഴിഞ്ഞ മൂന്നിന് രാത്രി ഒന്നരയോടെ ഒരുസംഘം ആളുകള്‍ അനധികൃതമായി റോഡ് വെട്ടുകയും സിനിയുടെയും ഇന്ദിരദേവിയുടെയും കുടിലുകളും കുളിമുറിയും വേലിയും മറ്റും തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഇവര്‍ കലക്ടര്‍ക്കും പോലിസിനും പരാതി നല്‍കി. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിന് സമീപത്തെ വയലില്‍നിന്നു ഒരുസംഘം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്ത് റോഡില്‍ നിരത്തി. ഇതിനെതിരേ സമീപവാസികള്‍ രംഗത്തുവന്നതോടെ സംഘം ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഇവര്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി ആര്‍ ജയപ്രകാശ്, എം ലിജു, ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day