|    Dec 11 Sun, 2016 7:18 pm
FLASH NEWS

റോഡ് നിര്‍മാണം; പാലത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

Published : 21st October 2016 | Posted By: SMR

കടുത്തുരുത്തി: പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിര്‍മിച്ച കിടങ്ങില്‍ പാലത്തിനോടു ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു തകര്‍ന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു പണികള്‍ നടത്തുന്നതിനിടെയാണ് റോഡിന്റെ വശത്ത് കെട്ടിയ കരിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞത്. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലം നിര്‍മാണം പൂര്‍ത്തിയാതിനെ തുടര്‍ന്ന് റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കടുത്തുരുത്തിയില്‍ നിന്ന് അലരി ജങ്ഷനിലേക്കുള്ള ബൈപാസ് റോഡ് കൂടിയാണിത്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് പ്രയോജനം. കടുത്തുരുത്തി ടൗണില്‍ ഗതാഗത കുരുക്കോ, സ്തംഭനമോ ഉണ്ടായാല്‍ ടൗണ്‍ സ്പര്‍ശിക്കാതെ വാഹനങ്ങള്‍ക്ക് പെരുവ, പിറവം റോഡിലെത്താന്‍ പുതിയ ബൈപാസ് റോഡ് സഹായിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക