|    Dec 5 Mon, 2016 8:01 pm
FLASH NEWS

റോഡ് തകര്‍ന്നു; അരൂര്‍- അരൂക്കുറ്റി റോഡിന് വീണ്ടും ശനിദശ

Published : 22nd November 2016 | Posted By: SMR

അരൂര്‍: അരൂര്‍- അരൂക്കുറ്റി റോഡിന് വീണ്ടും ശനിദശ. ആദ്യഘട്ടത്തില്‍ മഴപെയ്തതിനെ തുടര്‍ന്ന് റോഡിന്റെ വിവിധ ഭാഗങ്ങള്‍ തകരുകയും ഇതുവഴിയുള്ള ഗതാഗത തടസ്സം നേരിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി കേബിള്‍ സ്ഥാപിക്കാനായി വീണ്ടു റോഡിന്റെ വശങ്ങള്‍ കുഴിച്ചതോടെ ഇവിടെ സ്ഥാപിച്ചിരുന്ന ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെ പ്രദേശമാകെ പൈപ്പില്‍ നിന്നും ജലം കുത്തിയൊലിച്ച് കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തിരിക്കുന്നത്. ഇനി ഇത് അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ ജല അതോറിറ്റി സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കണം. ഇതിനായി ദിവസങ്ങള്‍ തന്നെയെടുക്കുമെന്നാണ് അറിയുന്നത്. ജലം റോഡിലൂടെ ഒഴുകി തുടങ്ങിയതോടെ ഉള്ള റോഡു പോലും ഒലിച്ചു പോകുന്ന അവസ്ഥയിലായി മാറിയിരിക്കുകയാണ്. അടുത്തിടെ ഭൂഗര്‍ഭ വൈദ്യുതിയുടെ കേബിള്‍ ഇടന്നതിനായി റോഡിന്റെ വശങ്ങള്‍ കുഴിക്കുകയും റോഡിന്റെ നല്ലൊരു ഭാഗം ഇല്ലാതാവുകയും ചെയ്തു. തുടര്‍ന്ന് കുഴികള്‍ മൂടിയതോടെ അതി രൂക്ഷമായ പൊടി ശല്യം മൂലം പ്രദേശവാസികളുടെ ജീവിതം തന്നെ താറുമാറയതോെടാപ്പം സമീപത്തെ കടകളില്‍ എത്തുന്നവര്‍ക്കും കടകളിലെ തൊഴിലാളികള്‍ക്കും ഏറെ ദുരിതം അനുഭവിക്കേണ്ടിയും വന്നിരിക്കുന്നത്. ചേര്‍ത്തല ഭാഗത്തു നിന്നും നിരവധി സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും, മറ്റ് സ്വകാര്യ വാഹനങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ആവശ്യത്തിന് വീതി പോലുമില്ലാതെ ഏറെ തിങ്ങിഞെരുങ്ങി സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. റോഡിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൂടി സഹിക്കേണ്ടി വന്നതോടെ ഇതുവഴിയുള്ള യാത്ര തന്നെ ജനങ്ങള്‍ക്ക് ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ്. അടിയന്തരമായി റോഡ് സുരക്ഷിതമാക്കുന്നതോടൊപ്പം ഈ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day