|    Dec 9 Fri, 2016 7:02 pm
FLASH NEWS

റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു

Published : 29th October 2016 | Posted By: SMR

മൂവാറ്റുപുഴ: ഓട്ടോറിക്ഷയില്‍ തട്ടി റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ ലോറി കയറിമരിച്ചു. കടവൂര്‍ പാറക്കാട്ട് പരേതനായ പി എ സെബാസ്റ്റ്യന്റെ മകന്‍ ജിയോ (36) ആണ് മരിച്ചത്. എംസി റോഡിലെ പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷന്‍പടിയില്‍ ഇന്നലെ വൈകീട്ട് 4.30ഓടെയാണ് അപകടം. പള്ളിച്ചിറങ്ങരയില്‍ ഹാര്‍ഡ്‌വെയര്‍ സ്ഥാപനം നടത്തിവരികയായിരുന്നു ജിയോ.
മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ വാതില്‍ ഡ്രൈവര്‍ പെട്ടെന്ന് തുറന്നതോടെ ജിയോയുടെ ബൈക്കില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് തെറിച്ചുവീണ ജിയോയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. മൂവാറ്റുപുഴ പോലിസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ജൂഡിത്ത് (അധ്യാപിക, സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കലയന്താനി). മകന്‍: ഐവാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day