|    Dec 6 Tue, 2016 11:25 pm
FLASH NEWS

റേഷന്‍ സ്തംഭനം: നടപടിവേണം- അജ്മല്‍ ഇസ്മായില്‍

Published : 20th October 2016 | Posted By: SMR

കോഴിക്കോട്: കേരളത്തില്‍ എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വിതരണം മുടങ്ങിയതിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സര്‍ക്കാരിന്റെ ഉദാസീനതയുമാണ് ഈ ദുരവസ്ഥക്കു കാരണം.
ഭക്ഷ്യ സുരക്ഷാ നിയമം നവംബറിനു മുമ്പ് നടപ്പാക്കുന്നതിന് കേന്ദ്രം നല്‍കിയ അന്ത്യശാസനം ഗൗരവത്തിലെടുക്കാതിരുന്നതിന്റെ പരിണിത ഫലമാണ് 60 ലക്ഷത്തോളം ഇടത്തരം കുടുംബങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day