|    Dec 9 Fri, 2016 5:01 pm
FLASH NEWS

റേഷന്‍: സര്‍ക്കാര്‍ ജീവനക്കാര്‍ മാറിനില്‍ക്കണം- മന്ത്രി

Published : 22nd November 2016 | Posted By: SMR

മഞ്ചേരി: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ വിഹിതം വാങ്ങുന്നതില്‍ നിന്നു മാറിനില്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ റേഷന്‍ കടക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് കേരളത്തിലുള്ളത്. ഇതില്‍ പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവരും ക്ലാസ് ഫോര്‍ ജീവനക്കാരും ഒഴികെയുള്ളവര്‍ റേഷന്‍ വാങ്ങരുത്- മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതിനകം 13,000 പേര്‍ കാര്‍ഡ് മാത്രം മതിയെന്ന് അറിയിച്ചിട്ടുണ്ട്. കാറുള്ളവരും പ്രവാസി ധനികരും കച്ചവടക്കാരുമായ ഇത്തരം ആളുകള്‍ ഇനിയും മുന്നോട്ടുവരണം. അനര്‍ഹര്‍ക്ക് അരി കൊടുക്കരുതെന്നും കടക്കാരോട് മന്ത്രി അഭ്യര്‍ഥിച്ചു. സാങ്കേതിക തകരാര്‍ മൂലം ഒരു പ്രദേശം ഉള്‍പ്പെടുന്ന 5000 പേരുടെ കാര്‍ഡുകള്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി കൊടുക്കുമെന്നും ഇവരെ റേഷന്‍ കടക്കാര്‍ ആശ്വസിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. താഴേത്തട്ടിലുള്ള കണ്ണിയെന്ന നിലയില്‍ റേഷന്‍ കടക്കാരെ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഞങ്ങളുടെ സേവന-വേതന വ്യവസ്ഥകള്‍ 24നു മുമ്പായി നടപ്പാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ചെയ്തിട്ടില്ലെന്നും ഉടനെ പരിഹരിക്കണമെന്നും റേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി മന്ത്രിയാണ് യോഗം വിളിച്ചുചേര്‍ത്തത്. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി രതീശന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ കെ റസിയ, ഡിഎസ്ഒ പി വത്സല, റേഷന്‍ സംഘടനാ ഭാരവാഹികളായ സിവി മുഹമ്മദ്, ഇ അബൂബക്കര്‍, മൂസ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day