|    Dec 3 Sat, 2016 5:47 am
FLASH NEWS

റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിനെതിരേ സപ്ലൈ ഓഫിസ് മാര്‍ച്ചും ധര്‍ണയും

Published : 27th October 2016 | Posted By: SMR

കല്‍പ്പറ്റ: റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിനെതിരേ മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസ് ധര്‍ണ ജില്ലാ പ്രസിഡന്റ് പി പി എ കരീം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ സി മായിന്‍ ഹാജി, ജനറല്‍ സെക്രട്ടറി പടയന്‍ മുഹമ്മദ്, സെക്രട്ടറിമാരായ കേളോത്ത് അബ്ദുല്ല, മായിന്‍ മുതിര, ഖജാഞ്ചി കടവത്ത് മുഹമ്മദ്, പ്രീത രാമന്‍, കെ കെ സി മൈനൂന, ഖമര്‍ലൈല, തങ്കമണി സംസാരിച്ചു.സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്ല മാടക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍, പി പി അയൂബ്, സി കെ ആരിഫ്, ജയന്തി രാജന്‍, കെ എം ഷബീര്‍ അഹമ്മദ്, അഹമ്മദ് കുട്ടി, കെ പി ഉസ്മാന്‍ ഹാജി, വി ഉമ്മര്‍ ഹാജി, ഇബ്രാഹീം തൈത്തൊടി, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, റിയാസ് കല്ലുവയല്‍, ടി പി അഹമ്മദ് കോയ സംസാരിച്ചു. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസ് ധര്‍ണ ജില്ലാ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. കെ എം കെ ദേവര്‍ഷോല, സി മൊയ്തീന്‍കുട്ടി, പി പി കുഞ്ഞിമുഹമ്മദ്, ലുക്മാനുല്‍ ഹക്കീം സംസാരിച്ചു. ടി മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, ടി ഹംസ, എന്‍ കെ റഷീദ്, എം മുഹമ്മദ് ബഷീര്‍, സലീം മേമന, സലാം നീലിക്കണ്ടി, പി ഇസ്മായില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്ക് നിവേദനം നല്‍കി. വൈത്തിരി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് എം കെ മൊയ്തു ഹാജി, കെ ഹാരിസ്, ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, എ കെ റഫീഖ്, കെഎംതൊടി മുജീബ്, എം ബാവുട്ടി ഹാജി, എന്‍ സുലൈമാന്‍, ഒ കെ മൂസ ഹാജി, കെ എം എ സലീം നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day