|    Dec 5 Mon, 2016 9:58 am
FLASH NEWS

റേഷന്‍ മുന്‍ഗണനാ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന്

Published : 1st November 2016 | Posted By: SMR

മലപ്പുറം: ബിപിഎല്‍ റേഷന്‍ അരി മുന്‍ഗണനാ പ്രശ്‌നത്തിലും ക്ഷേമനിധി ബോര്‍ഡുകളുടെ കെടുകാര്യസ്ഥതയിലും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സിവില്‍ സപ്ലൈസ് ജീവനക്കാരുടെയും സര്‍ക്കാറിന്റെയും കുറ്റകരമായ അനാസ്ഥയുടെ ശിക്ഷ നിരപരാധികളായ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ആപല്‍കരമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷേമനിധി ബോര്‍ഡുകള്‍ പിരിച്ചുവിടുകയും ചെയര്‍മാന്‍മാരും, ജില്ലാ ഓഫിസര്‍മാരും ഇല്ലാത്തതു കാരണം ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നും യോഗം വിലയിരുത്തി. മേല്‍ വിഷയങ്ങളില്‍ മൂകത വെടിഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ടുകൊണ്ട് മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗത്വ തൊഴിലാളികളെ ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ കുഞ്ഞായിന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ ഹംസ, പാറക്ക മമ്മുട്ടി, അഡ്വ. എം പി ഗോപി, കെ ബഷീര്‍ മൗലവി ആലപ്പുഴ, പി എം അഷ്‌റഫ് എറണാകുളം, ജോസ് പി എം പൈനാപ്പിള്ളി ഇടുക്കി, പി കെ ഹുസൈന്‍, ടി പി എം തങ്ങള്‍, എ അബൂബക്കര്‍ മലപ്പുറം, സി മുഹമ്മദ് ഇസ്മായില്‍, കെ വി അബു, സി ടി അബ്ദുള്‍ കരീം, വി പി സെയ്താലിക്കുട്ടി, കെ പി ഹംസ, പി നൗഷാദ്, കെ കെ മൂസക്കോയ, പി എസ് അബ്ദുറഹ്മാന്‍്, വി എ റഫീഖ്, കെ സി കുഞ്ഞബ്ദുള്ള സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day