|    Dec 8 Thu, 2016 1:19 pm
FLASH NEWS

റേഷന്‍ മുന്‍ഗണനാ പട്ടിക; വ്യക്തതയില്ലെന്ന് പരാതി

Published : 25th October 2016 | Posted By: SMR

കാക്കനാട്: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടിക സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരാതി. പഞ്ചായത്ത്, താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പ്രസിദ്ധീകരിച്ച പട്ടികകളില്‍ പോരായ്മകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടേയും വില്ലേജ് ഓഫിസര്‍മാരുടെയും യോഗത്തില്‍ ഇവര്‍ തന്നെ പരാതികള്‍ ചൂണ്ടിക്കാട്ടി. അത്യാവശ്യവിവരങ്ങള്‍ പല പട്ടികയിലും ഇല്ലത്രെ. അര്‍ഹരായവരുടെ ഇനംതിരിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ഇവ സംബന്ധിച്ച് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനും വില്ലേജ് ഓഫിസറും ഉള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പല പ്രദേശങ്ങളിലും ഈ സമിതി ആയിട്ടില്ല. ഈമാസം 31 വരെയാണ് പരാതി സമര്‍പ്പിക്കാനുള്ള സമയം. നവംബര്‍ 15നകം ഹിയറിങ് പൂര്‍ത്തിയാക്കും. എഡിഎം പി കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പകുതിപേര്‍ക്കും ഇരിപ്പിടം കിട്ടിയില്ല. വലിപ്പംകുറവുള്ള ആസൂത്രണസമിതി ഹാളിലാണ് യോഗം കൂട്ടിയത്. അതിനാല്‍ കുറേപ്പേര്‍ ഹാളിനകത്തും ബാക്കിയുള്ളവര്‍ പുറത്തു നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്. അതിനാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ വൈകി എത്തിയ ഉദ്യോഗസ്ഥരാണ് ഹാളിനുപുറത്തുനിന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day