|    Dec 4 Sun, 2016 3:42 pm

റേഷന്‍ തെറ്റുതിരുത്തല്‍ പഞ്ചായത്തിലേക്ക്മാറ്റണം: എസ്ഡിപിഐ

Published : 3rd November 2016 | Posted By: SMR

കണ്ണൂര്‍: റേഷന്‍ മുന്‍ഗണനാ ലിസ്റ്റിലെ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് താലൂക്ക് തലങ്ങളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പഞ്ചായത്ത് തലങ്ങളിലേക്ക് അടിയന്തിരമായി മാറ്റണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പുതിയ സംവിധാനം അനുസരിച്ച് റേഷന്‍ കാര്‍ഡ് ഉടമകളില്‍ കൂടുതലും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണെന്നിരിക്കേ ആയിരക്കണക്കിന് അപേക്ഷകരുള്ള താലൂക്ക് ഓഫിസില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കാര്‍ഡുടമകളായ വൃദ്ധരും അബലകളുമായ സ്ത്രീകള്‍ക്ക് ധാരാളം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഘട്ടത്തില്‍ ക്രമക്കേടുകള്‍ തിരുത്താനുള്ള കേന്ദ്രമായി പഞ്ചായത്ത്/മുനിസിപ്പല്‍ ഓഫിസുകള്‍ അനുവദിച്ചു കൊടുക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day