|    Dec 4 Sun, 2016 1:43 pm

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക; പരാതിക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ അധികൃതര്‍

Published : 25th October 2016 | Posted By: SMR

നെടുമങ്ങാട്: റേഷന്‍ മുന്‍ഗണനാ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനെത്തിയവരുടെ ബാഹുല്യം നിയന്ത്രിക്കാന്‍ കഴിയാതെ അധികൃതര്‍. ഒടുവില്‍ പോലിസ് ഇടപെട്ടു. നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിലാണ് ഇന്നലെ രാവിലെ മുതല്‍ വൈകീട്ടു വരെ ആയിരക്കണക്കിനു പേര്‍ പരാതിയുമായെത്തിയത്. സപ്ലൈ ഓഫിസ് പ്രവര്‍ത്തിക്കുന്ന റവന്യൂ ടവര്‍ മന്ദിരത്തിനു മുന്നിലെ റോഡ്മുതല്‍ കെട്ടിടത്തിന്റെ ഉള്‍വശം വരെ ജനനിബിഢമായിരുന്നു. അപേക്ഷ എഴുതിനല്‍കാനായി ഓഫിസിന്റെ മുന്നിലെ വഴിയരികില്‍ ഇരുന്നവരുടെ മുന്നില്‍ ജനങ്ങള്‍ കൂടിനിന്നതിനാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ മറ്റു ഓഫിസുകളിലെത്തിയവരും ബുദ്ധിമുട്ടിലായി. മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈ ഓഫിസിലെത്താന്‍ പ്രായാധിക്യം ബാധിച്ചവര്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി എത്തുന്നവരുടെ അപേക്ഷ വാങ്ങാന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും തിരക്കിനിടയില്‍ അതെല്ലാം നോക്കുകുത്തിയായി. ഓഫിസ് വരാന്തയില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന ആയിരങ്ങളില്‍ നിന്ന് അപേക്ഷാ ഫോറം വാങ്ങാന്‍ പൊതുപ്രവര്‍ത്തകരും പോലിസുകാരും എത്തി. ഉച്ചയോടെ തിരക്കിന് ഒരല്‍പം കുറവുണ്ടായെങ്കിലും വൈകീട്ടു വരെ അപേക്ഷയുമായി ആളുകള്‍ എത്തിക്കൊണ്ടിരുന്നു. പരാതികള്‍ ഈ മാസം 30നകം താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നതിനാല്‍ വരുംദിവസങ്ങളിലും തിരക്കിന് കുറവുണ്ടാവില്ല. ലഭിച്ച അപേക്ഷകള്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതി അതാതു പഞ്ചായത്തില്‍ പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day