|    Dec 9 Fri, 2016 3:11 pm
FLASH NEWS

റേഷന്‍ കാര്‍ഡ് പുതുക്കല്‍:പരാതിക്കാരുടെ പ്രവാഹം

Published : 26th October 2016 | Posted By: SMR

വടകര: പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ കരട് പട്ടികയിലെ പരാതികളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിച്ചേര്‍ന്നത് നൂറ് കണക്കിന് ആളുകള്‍. കഴിഞ്ഞ ദിവസമാണ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തരംതിരിച്ച് പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി, കരട് പത്രിക പുറത്തിറക്കിയത്. എന്നാല്‍ കരട് പത്രിക സംബന്ധിച്ച് ദിനംപ്രതി പരാതികള്‍ വര്‍ധിക്കുകയാണ്. ആനൂകൂല്യം ലഭിക്കാന്‍ അര്‍ഹതുള്ളവര്‍ പട്ടികയില്‍ നിന്ന് പുറത്ത് പോയതായും  അനര്‍ഹര്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. വിധവകളടക്കം മുന്‍ഗണനാ പട്ടികയില്‍ ഇടം ലഭിക്കേണ്ട പലരും പുറത്താണുള്ളത്. ഒരു നേരമെങ്കിലും കഞ്ഞികുടിക്കാ ന്‍ വകയില്ലാത്തവര്‍ പോലും മു ന്‍ഗണനാ ലിസ്റ്റില്‍ നിന്നു പുറത്താക്കപ്പെട്ടത് എങ്ങിനെയെന്നാണ് വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേര്‍ന്നവര്‍ ചോദിക്കുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ നിമപ്രകാരമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പരിശോധനയ്ക്കായി താലൂക്ക് സപ്ലൈ ഓഫിസ്, റേഷന്‍ കടകള്‍, നഗരസഭ, പഞ്ചായത്ത്, വില്ലേജ് ആസ്ഥാനങ്ങളില്‍ ലഭിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമ്പ്രദായമാണ് പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി ലിസ്റ്റ് മാനദണ്ഡമാക്കി വെട്ടിതായി ആക്ഷേപമുണ്ട്. പലരും മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്തായതോടെയാണ് പരാതി സമര്‍പ്പിക്കാനായി സിവില്‍ സ്റ്റേഷനിലെ സപ്ലൈ ഓഫീസിലും, കോണ്‍ഫറന്‍സ് ഹാളിലും എത്തിയത്. പരാതിക്കാരുടെ നീണ്ട ക്യൂ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണ് കാര്‍ഡുടമകള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയത്. പ്രയോറിറ്റി ലിസ്റ്റ് സിവില്‍ സപ്ലൈസ് അധികൃതരുടെ വെബ്‌സൈറ്റില്‍ കാണാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചതായാണ് കാണപ്പെട്ടത്. 2014 നവംബറില്‍ ആണ് പുതിയ കാര്‍ഡിന്റെ ഫോട്ടോയെടുപ്പും പരിശോധനയും തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day