|    Dec 9 Fri, 2016 9:20 am
FLASH NEWS

റേഷന്‍ കാര്‍ഡ് പുതിയ പട്ടികയെകുറിച്ച് പരാതി നല്‍കാനെത്തിയവര്‍ക്ക് നിരാശ

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: പുതിയ കാര്‍ഡ് ഉടമകളുടെ പട്ടികയിന്മേല്‍ അവധി ദിനങ്ങളിലും പരാതി സ്വീകരിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നെത്തിയവര്‍ക്ക് തിരിച്ചടി. വിവിധ താലൂക്ക് അടിസ്ഥാനത്തില്‍ പരാതികള്‍ സ്വീകരിക്കുന്ന കൗണ്ടറുകളിലെത്തിയവര്‍ക്കാണ് നിരാശരായി മടങ്ങേണ്ടിവന്നത്. അവധി ദിനങ്ങളിലും പരാതി സ്വീകരിക്കുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്ന് കാര്‍ഡുടമകള്‍ പറയുന്നു. എന്നാല്‍ അങ്ങനെ അറിയിച്ചിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയതിലെ പരാതികള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 30 വരെയാണ് സമയം. പരാതികള്‍ അവധി ദിനങ്ങളിലും സ്വീകരിക്കുമെന്ന് മാധ്യമങ്ങളിലൂടെയും റേഷന്‍ കടയുടമകളിലൂടെയും അറിഞ്ഞാണ് ഇവരെല്ലാം എത്തിയത്. എന്നാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ കണ്ടത് അടഞ്ഞുകിടക്കുന്ന കൗണ്ടറുകളാണ്. തിരുവനന്തപുരം താലൂക്കിലുള്ളവരുടെ പരാതികള്‍ മുഴുവന്‍ സ്വീകരിക്കുന്നത് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലാണ്. ഇവിടെയും ഇന്നലെ നിരവധിപേരാണ് എത്തിയത്. പരാതി നല്‍കാനെത്തിയവരില്‍ കൂടുതലും ബിപിഎല്‍ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടവരായിരുന്നു. ഭക്ഷ്യമന്ത്രിയുടെ ഓഫിസിലും ഡയറക്ടറേറ്റിലും അന്വേഷിച്ചപ്പോള്‍ അവധി ദിനങ്ങളില്‍ പരാതി കൗണ്ടറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അറിഞ്ഞത്. എന്നാല്‍ താലൂക്കിലെ മുഴുവന്‍ റേഷന്‍ ഉപഭോക്താക്കള്‍ക്കും എങ്ങനെ തെറ്റായ വിവരം കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day