|    Dec 3 Sat, 2016 12:18 pm
FLASH NEWS

റേഷന്‍ കാര്‍ഡ്: പരാതികളുടെ എണ്ണം ലക്ഷം കഴിഞ്ഞു

Published : 3rd November 2016 | Posted By: SMR

കാക്കനാട്: തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണന പട്ടികയില്‍ കടന്നു കൂടിയവര്‍ക്ക് റേഷന്‍ കാര്‍ഡില്‍ തെറ്റു തിരുത്താന്‍ അവസരം. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് പട്ടികയില്‍നിന്നു പുറത്തുവരാനുള്ള അവസരവും ഇപ്പോഴുള്ള തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു. ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ അനര്‍ഹരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഡംബര സൗകര്യം ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. എന്നാല്‍ നേരത്തെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പെട്ടിരുന്നവരില്‍ പതിനഞ്ചു ശതമാനത്തോളം ആളുകള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്തായി. അനര്‍ഹരായ ആളുകള്‍ കൂടുതലായി മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയത് വിവരങ്ങള്‍ മറച്ചുവച്ചതുമൂലമോ ആണെന്നാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത് ആരെന്നു കണ്ടെത്താന്‍ നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് സംവിധാനമില്ല. അതുകൊണ്ട് അനര്‍ഹമായി പട്ടികയില്‍ കയറിപ്പറ്റിയവര്‍ സ്വയം ഒഴിവാകണമെന്ന് അധികൃതര്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ അനര്‍ഹരെ കണ്ടെത്താനാവാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ ഇതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ടവര്‍ക്കെതിരേ നടപടിയുണ്ടാവുകയും ചെയ്യും. അനര്‍ഹരായവര്‍ തെറ്റായ രീതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരേ ആര്‍ക്കും പരാതി നല്‍കാം. കൃത്യമമായ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ബുധനാഴ്ചവരെ ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ രണ്ട് സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day