|    Dec 11 Sun, 2016 9:40 am

റേഷന്‍ കാര്‍ഡ് കരടുലിസ്റ്റില്‍ അപാകതകളേറെ; പരാതിപ്രവാഹം

Published : 22nd October 2016 | Posted By: SMR

ഇരിക്കൂര്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെയും റേഷന്‍കാര്‍ഡ് പുതുക്കലിന്റെയും ഭാഗമായി തയ്യാറാക്കിയ മുന്‍ഗണന കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരാതി പ്രവാഹം. ഗ്രാമപ്പഞ്ചായത്തിലും വില്ലേജ് ഓഫിസിലും കാര്‍ഡുടമകള്‍ക്ക് പരിശോധിക്കാന്‍ കോപ്പി ലഭിച്ചെങ്കിലും തിരക്കുകാരണം പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. എഎവൈ, മുന്‍ഗണനയുള്ളവര്‍, ഇല്ലാത്തവര്‍, സംസ്ഥാന മുന്‍ഗണന എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല മേഖലയിലും അര്‍ഹര്‍ പുറത്തും അനര്‍ഹര്‍ അകത്തും കടന്നുകുടിയതായും വ്യാപക പരാതിയുണ്ട്. പരാതിയിലുള്ളവര്‍ 30 വരെയുള്ള തിയ്യതികളില്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പരാതി സമര്‍പ്പിക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്. മലയോര മേഖലകളില്‍ വ്യാപക അപാകതകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പരാതികള്‍ നല്‍കാനുള്ള 10 ദിവസം പോരെന്നും 20 ദിവസം ആക്കണമെന്നും പരാതികള്‍ അതത് റേഷന്‍ കടകളില്‍ നല്‍കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡ് പ്രധാന രേഖയായതിനാല്‍ കുറ്റമറ്റതും സത്യസന്ധവും ആകണമെന്നാണ് കാര്‍ഡുടമകളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക