|    Dec 3 Sat, 2016 10:08 am
FLASH NEWS

റേഷന്‍ കാര്‍ഡ്: ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കണം-എസ്ഡിപിഐ

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടികയില്‍ വന്നു ചേര്‍ന്ന അപാകതകള്‍ പരിഹരിക്കാന്‍ വരുന്നവരുടെ തിരക്ക് പരിഗണിച്ച് താലൂക്ക് സപ്ലൈ ഓഫിസുകള്‍ അടക്കം പരാതികള്‍ സ്വീകരിക്കുന്ന ഓഫിസുകളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എപിഎല്‍, ബിപിഎല്‍ എന്നതിന് പകരം പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി സംവിധാനം ക്രമപ്പെടുത്തിയതില്‍ അപാകതകളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നത്. തികഞ്ഞ കെടുകാര്യസ്ഥതയാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ഉണ്ടായതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വിധവകളും അനാരോഗികളും ഒരു തുണ്ട് ഭൂമി ഇല്ലാത്തവര്‍ പോലും പ്രയോറിറ്റി ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ അനര്‍ഹരായ പലരും നോണ്‍ പ്രയോറിറ്റി ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി നവംബര്‍ അഞ്ചാണെന്ന് പോലും സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക മാറ്റേണ്ടത് അധികൃതരുടെ ബാധ്യതയാണ്. വിപുലമായ ബോധവല്‍ക്കരണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് സജീവ് പഴകുളം, സെക്രട്ടറി അനീഷ് പത്തനംതിട്ട, വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ഖജാഞ്ചി റിയാഷ് കുമ്മണ്ണൂര്‍, മണ്ഡലം പ്രസിഡന്റുമാരായ തൗഫീഖ് ചുങ്കപ്പാറ, ഷറഫ് കോന്നി, അനീഷ് പറക്കോട് സബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day