|    Dec 8 Thu, 2016 5:39 am
FLASH NEWS

റേഷന്‍ കാര്‍ഡ്; ആശയക്കുഴപ്പം അവസാനിച്ചില്ല; അരി വിതരണം നിലച്ചു

Published : 10th November 2016 | Posted By: SMR

ഈരാറ്റുപേട്ട: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍കൊണ്ട് വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി അരി പോലും കിട്ടാത്ത സ്ഥിതിയായി. ഒക്ടോബറിലെ റേഷന്‍ വിഹിതം 12 വരെ ലഭിക്കുമെന്നു പറയുമ്പോഴും കടകളില്‍ സാധനങ്ങള്‍ ഒന്നുമില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും ഈ ആഴ്ച കഴിയാറായിട്ടും അരി കിട്ടിയിട്ടില്ല.മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ഒക്‌ടോബറിലും അരി ലഭിച്ചിരുന്നില്ല. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സബ്‌സിഡി നിരക്കില്‍ സംസ്ഥാനത്തിന് അരി നല്‍കാതിരുന്നതിനാലാണ് കഴിഞ്ഞ മാസം പ്രതിസന്ധിയുണ്ടാക്കിയത്. 22.54 രൂപയ്ക്ക് ഇസിഐയില്‍ നിന്നു അരിയെടുക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഇതിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഈ മാസം ഒന്നു മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഈ മാസം അരി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള മാര്‍ഗ നിര്‍ദേശം എഫ്‌സിഐയില്‍ എത്താത്തതിനാല്‍ ഇതുവരെ അരി എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവരുടെ കാര്‍ഡില്‍ അത് സീല്‍ ചെയ്ത് നല്‍കാന്‍ റേഷന്‍ കടയുടമകള്‍ക്ക് നിര്‍ദേശമുണ്ടെങ്കിലും അതിന്റെ പേരിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. തങ്ങള്‍ക്കും സീല്‍ അടിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിപിഎല്‍ പട്ടികയില്‍പ്പെട്ടവര്‍ രംഗത്തു വന്നതാണ് റേഷന്‍കട ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നത്. കരട് പട്ടികയെകുറിച്ച് പരാതി നല്‍കിയവരെ തെളിവെടുപ്പിനു തിയ്യതി പത്രങ്ങളിലൂടെ അറിയിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. പുതുക്കിയ കാര്‍ഡ് എപ്പോള്‍ കിട്ടുമെന്ന പറയാന്‍ അധികൃതര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ മാര്‍ച്ച് ആദ്യം പുതിയ കാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 2014 അവസാനമാണ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചത്. അന്നു മുതല്‍ മറ്റൊരു അപേക്ഷയും സപ്ലൈ ഓഫിസുകളില്‍ സ്വീകരിച്ചിരുന്നില്ല. പേരുകള്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കാനും തീരുത്തല്‍ വരുത്താനുമൊക്കെയുള്ളവര്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സ്ഥിതി. 2008 മുതല്‍ 2013 വരെയുള്ള കാലത്തേക്കുള്ള കാര്‍ഡാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day