|    Dec 7 Wed, 2016 9:49 pm
FLASH NEWS

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ വന്‍ തിരക്ക്

Published : 27th October 2016 | Posted By: SMR

മണ്ണാര്‍ക്കാട്:റേഷന്‍ കാര്‍ഡുകളിലെതെറ്റ് തിരുത്താന്‍ സിവില്‍ സപ്ലെ ഓഫിസ് പരിസരത്ത് വന്‍ തിക്കും നിരക്കും .പഞ്ചായത്തുകള്‍ തിരിച്ച്‌സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം സിവില്‍ സപ്ലെ ഓഫിസ് പരിസരത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയായിരുന്നു. പ്രധാനമായും എപിഎല്‍,ബിപിഎല്‍ പരാതിയാണ്‌ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു . ബിപിഎല്‍ കാര്‍ഡുണ്ടായിരുന്ന കുടുംബങ്ങള്‍ എപിഎല്‍ കാര്‍ഡിലേക്ക് മാറിയതാണ് തിരക്ക് വര്‍ദ്ദിക്കാന്‍ താരണമായത്. റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍  എങ്ങനെ തെറ്റ് സംഭവിച്ചു വെന്ന് അധികൃതര്‍ക്കും നിശ്ചയമില്ല. റേഷന്‍ കാര്‍ഡ് പുതുക്കമ്പോള്‍ ശരിയായ വിവരങ്ങള്‍ നല്‍കിയവര്‍ക്കും തെറ്റുകള്‍ നിറഞ്ഞ റേഷന്‍കാര്‍ഡുകള്‍ ആണ് ലഭിച്ചത്.  നേരത്തെ റേഷന്‍ കാര്‍ഡുള്ളപ്പോഴുള്ള സാഹചര്യങ്ങള്‍ മാറിയില്ലെങ്കിലും കാര്‍ഡ് എപിഎല്‍ ആയി മാറി. അരി മാത്രമല്ല ചികില്‍സാ സൗകര്യവും ഇത് മൂലം ലഭിക്കാതാവും.നിലവില്‍ പരാതികള്‍ അപേക്ഷ ഫോമില്‍ സ്വീകരിക്കുകയാണ്. എന്നാല്‍ എല്ലാപരാതിക്കാരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവില്ല. നഗരസഭ പരിധിയില്‍ 39.5 ശതമാനവും ഗ്രാമങ്ങളില്‍ 52 ശതമാനവും ബിപിഎല്‍ കാര്‍ഡുടമകളേ ഉണ്ടാകാവൂ എന്നാണ് നിര്‍ദേശം. നിലവില്‍ ബിപിഎല്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട് .ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നല്കുന്ന അപേക്ഷകള്‍ വെറുതെയാവുമോ എന്ന ആശങ്കയും പൊതുജനങ്ങള്‍ക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day