|    Dec 4 Sun, 2016 7:26 am
FLASH NEWS

റേഷന്‍ കാര്‍ഡിലെ മുന്‍ഗണന പട്ടിക; തിരുവല്ല താലൂക്കിലെ പരാതികളില്‍ പരിശോധന ഇന്നാരംഭിക്കും

Published : 31st October 2016 | Posted By: SMR

തിരുവല്ല: റേഷന്‍ കാര്‍ഡ് മുന്‍ഗണന, മുന്‍ഗണന ഇതര പത്രികയില്‍ നവംബര്‍ അഞ്ചുവരെ ലഭിക്കുന്ന പരാതികളിലും ആക്ഷേപങ്ങളിലും ബന്ധപ്പെട്ട പഞ്ചായത്തോഫിസില്‍വച്ച് വെരിഫിക്കേഷന്‍ കമ്മിറ്റിയംഗങ്ങള്‍ നേരില്‍ കേള്‍ക്കും. പരാതിക്കാര്‍ അനുബന്ധരേഖകള്‍ സഹിതം നേരില്‍ എത്തണം. ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തോഫിസുകളില്‍വച്ചും നഗരസഭയില്‍ നഗരസഭാ ഓഫിസിലുമാണ് എത്തേണ്ടത്. പഞ്ചായത്ത്, തിയ്യതി എന്നിവ യഥാക്രമം. കുറ്റൂര്‍ 5, 9, 14, 17, കവിയൂര്‍ 3, 7, 10, 15, 18, 19 ഇരവിപേരൂര്‍ 31, 5, 9, 17, തോട്ടപ്പുഴശ്ശേരി 4, 8, 11, 18, കോയിപ്രം 7, 10, 14, 15, 16, 21, കടപ്ര 31, 7, 11, 16, 21, നെടുമ്പം 3, 8, 14, 18, പെരിങ്ങര 4, 9, 15, 19, നിരണം 5, 10, 17 തിരുവല്ല നഗരസഭ 31, 4, 8, 11, 16, 19, 21. പരാതി സമര്‍പ്പിച്ച സമയത്ത് ലഭിച്ച രശീതുകളില്‍ കാണുന്ന തിയ്യതികളില്‍ ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ കമ്മിറ്റി മുമ്പാകെ എത്തണം. പരാതി നല്‍കിയപ്പോള്‍ രശീതും തിയ്യതിയും ലഭിക്കാത്തവര്‍ ബന്ധപ്പെട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റി കമ്മിറ്റി സമക്ഷം ഹാജരാവണം. പഞ്ചായത്ത്, തിയ്യതി എന്നിവ യഥാക്രമം കുറ്റൂര്‍, ഇരവിപേരൂര്‍, നിരണം 17, കവിയൂര്‍, പെരിങ്ങര 19, തോട്ടപ്പുഴശ്ശേരി 16, നെടുമ്പ്രം 14 തിരുവല്ല നഗരസഭ, കടപ്ര, കോയിപ്രം 21. വെരിഫിക്കേഷന്‍ കമ്മിറ്റി രേഖകളുടെ പരിശോധന നടത്തി റേഷന്‍ കാര്‍ഡുകളുടെ അടിസ്ഥാന വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി രണ്ടാമത്തെ മുന്‍ഗണന, മുന്‍ഗണന ഇതര പട്ടികയുടെ കരട് പ്രസിദ്ധികരിക്കും. ഇതില്‍ ആക്ഷേപമുളളവര്‍ ഏഴുദിവസത്തിനകം ജില്ലാധികാരി ചെയര്‍മാനായുള്ള ജില്ലാതല കമ്മിറ്റിക്ക് പരാതി നല്‍കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day