|    Dec 9 Fri, 2016 8:56 pm
FLASH NEWS

റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

Published : 24th October 2016 | Posted By: SMR

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാവുന്ന അപാകതകള്‍ പരിഹരിക്കണമെന്നും റേഷന്‍ കടയുടമകളെ പ്രതികൂലമായി ബാധിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എപിഎല്‍ അരി, മണ്ണെണ്ണ ക്വാട്ട വര്‍ധിപ്പിക്കുക, പൊതുവിതരണരംഗത്തെ അപാകതകള്‍ പരിഹരിക്കുക, സൗജന്യ റേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴ് മാസത്തെ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം നടത്തുക, ബിപിഎല്‍, എപിഎല്‍ വേര്‍തിരിവ് സുതാര്യമാക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്‌നപരിഹാരം സാധ്യമാക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തേണ്ടിവരുമെന്നും സംയുക്ത സമിതി കണ്‍വീനര്‍ ടി മുഹമ്മദലി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day