|    Dec 5 Mon, 2016 7:54 am

റേഷന്‍സാധനങ്ങളുടെ ചോര്‍ച്ച തടയാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍: ഭക്ഷ്യമന്ത്രി

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: ഗോഡൗണ്‍ മുതല്‍ റേഷന്‍ കടകള്‍ വരെ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ചോര്‍ച്ച തടയാന്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറായിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. നാഷനല്‍ ഇ ന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്തത്. ഈ മാസം മുതല്‍ കൊല്ലം ജില്ലയില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോടെ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാവുന്നതോടെ റേഷന്‍കടകളിലെയും ഹോള്‍സെയില്‍ കേന്ദ്രങ്ങളിലെയും ക്രമക്കേടുകള്‍ തടയാനാവും. നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍കച്ചവടക്കാര്‍ക്ക് ഉണ്ടാവുന്ന കമ്മീഷന്‍ നഷ്ടം പരിഹരിക്കുന്നതിന് കൂടുതല്‍ ഉ ല്‍പന്നങ്ങള്‍ റേഷന്‍കടകളിലൂടെ വില്‍ക്കാന്‍ നടപടി സ്വീകരിക്കും. ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തിന് 16.25 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങളാണ് ആവശ്യമുള്ളത്. എന്നാല്‍, 14.25 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ അരി ലഭ്യമാവാത്തതിനാല്‍ സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴില്‍ മാവേലി ഹോട്ടലുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. കുടുംബശ്രീയോ ഏതെങ്കിലും സന്നദ്ധസംഘടനകളോ മാവേലി ഹോട്ടലുകള്‍ ആരംഭിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കാര്യം ആലോചിക്കും.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വില ഏകീകരണത്തിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടല്‍ ഉടമകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. തീര്‍ത്ഥാടകരില്‍നിന്ന് ഹോട്ടലുകള്‍ അമിതവില ഈടാക്കുന്നുവെന്ന പരാതി മു ന്‍നിര്‍ത്തിയാണിത്. സംസ്ഥാനത്ത് മുഴുവന്‍ ഹോട്ടലുകളിലും വില ഏകീകരണം പ്രായോഗികമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹോട്ടല്‍ വിലനിയന്ത്രണ ബില്ല് കൊണ്ടുവന്നിരുന്നെങ്കിലും നടപ്പായില്ലെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day