|    Dec 3 Sat, 2016 3:41 am
FLASH NEWS

റേഷന്‍കാര്‍ഡ്: പിഴവ് തിരുത്താനുള്ള സമയപരിധി നീട്ടി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കരടു പട്ടികയിലെ ആക്ഷേപങ്ങളും അപാകതകളും പരിഹരിക്കുന്നതിനായി അനുവദിച്ച സമയപരിധി നീട്ടി. നവംബര്‍ അഞ്ചുവരെ പിഴവുകള്‍ തിരുത്താന്‍ സമയം നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഒക്ടോബര്‍ 30 വരെയാണ് മുമ്പ് സമയപരിധി നിശ്ചയിച്ചിരുന്നത്. സമയപരിധി നീട്ടിനല്‍കണമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനമെന്നും നവംബര്‍ അഞ്ചു വരെ അവധിദിവസങ്ങളിലും താലൂക്ക് സപ്ലൈ ഓഫിസ് പ്രവര്‍ത്തിക്കുമെന്നു മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസ് കൂടാതെ പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും പരാതികള്‍ സമര്‍പ്പിക്കാം.
മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായവരുടെ പട്ടിക ഗ്രാമപ്പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് മേല്‍വിലാസത്തോടുകൂടി ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പരാതി സമര്‍പ്പിക്കാം. ഇത്തരത്തിലുള്ള പരാതി പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day