|    Dec 7 Wed, 2016 5:55 pm
FLASH NEWS

റെയില്‍വേ: വീണ്ടും കേന്ദ്രത്തെ സമീപിക്കും

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായി പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. നിയമസഭയില്‍ എ പി അനില്‍കുമാര്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റെയില്‍വേ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി രണ്ടുതവണയും വകുപ്പ് മന്ത്രിയെന്ന നിലയില്‍ താന്‍ മൂന്നുതവണയും കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രി അവഗണനാപരമായ നിലപാടാണ് സ്വീകരിച്ചത്. ബ്രിട്ടിഷുകാരുടെ കാലം മുതല്‍ക്കേ കേരളം നേരിടുന്ന അവഗണനയാണിത്. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ലഭിക്കുന്ന പ്രാധാന്യം പോലും റെയില്‍വേ കേരളത്തിന് നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day