|    Dec 4 Sun, 2016 9:28 am
FLASH NEWS

റെഡ് ബട്ടണ്‍ നോക്കുകുത്തിയായി; പരാജയപെട്ട പദ്ധതി പൊടിതട്ടിയെടുക്കാന്‍ പൊലിസിന്റെ മോക്ക് ഡ്രില്‍ നാടകം

Published : 31st October 2016 | Posted By: SMR

ആലുവ: ഏറെ കൊട്ടിഘോഷിച്ചു ആലുവയില്‍ നടപ്പാക്കി പരാജയപെട്ട റെഡ്ബട്ടണ്‍ പദ്ധതി വീണ്ടും നടപ്പാക്കാന്‍ ഒരുങ്ങി പോലിസ്. നഗരത്തിലെ റെഡ് ബട്ടണ്‍ നോക്കുകുത്തിയായതോടെ, മോക്ക്ഡ്രില്‍ നാടകവുമായി പൊലിസ് വീണ്ടും രംഗത്തെത്തിയത് സ്വകാര്യ കമ്പനിക്ക്— തട്ടിപ്പിന് കളമൊരുക്കാനാണെന്ന് ആക്ഷേപം. കുറ്റാന്വേഷണത്തിനും ക്രമസമാധാനരംഗം സുതാര്യമാക്കുന്നതിനുമായിട്ട് കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ആരംഭിച്ച പദ്ധതിയായിരുന്നു റെഡ് ബട്ടണ്‍. നഗരപ്രദേശങ്ങളില്‍ ഏതുതരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ റെഡ് ബട്ടണില്‍ ആരെങ്കിലും ബട്ടണ്‍ ഞെക്കിയാല്‍ ഉടനെ പൊലിസ് സ്ഥലത്തെത്തുന്നതായിരുന്നു ഈ പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്നടങ്കം ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആലുവ സ്വകാര്യ ബസ്്സ്റ്റാന്റിന് മുന്‍പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ല്‍ ആദ്യ റെഡ് ബട്ടണ്‍ സ്ഥാപിച്ചത്. എന്നാല്‍ ഒന്നരവര്‍ഷക്കാലമായി സ്ഥാപിച്ച റെഡ് ബട്ടണില്‍ നിന്നും 17 സന്ദേശങ്ങള്‍ മാത്രമായിരുന്നു പൊലിസിന് ലഭിച്ചത്. ഇതില്‍ പ്രധാനമായത് ഒന്ന് മാത്രമായിരുന്നു. 7 ലക്ഷത്തോളം രൂപ മുടക്കിയാണ് പൊലിസിന്റെ നിയന്ത്രണത്തില്‍ സ്വകാര്യ കമ്പനി റെഡ് ബട്ടണ്‍ സ്ഥാപിച്ചത്. ആലുവയില്‍ മാത്രമായി 7 റെഡ് ബട്ടണ്‍ സ്ഥാപിക്കുമെന്നായിരുന്നു പൊലിസിന്റെ അറിയിപ്പ്. എന്നാല്‍ റെഡ് ബട്ടണ്‍ പ്രതീക്ഷിച്ചത്ര ഫലം ചെയ്യാതായതോടെ പൊലിസിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങുകുകയായിരുന്നു. ഇതിനിടയില്‍ നഗരത്തില്‍ മോഷണങ്ങളും അതിക്രമങ്ങളും ഏറെ വര്‍ധിച്ചിട്ടും റെഡ് ബട്ടണ്‍ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ചില മന്ത്രിമാരെയും നേതാക്കളേയും സ്വാധീനിച്ചായിരുന്നു പൊലിസിന്റെ ഒത്താശയോടെ സ്വകാര്യ കമ്പനി റെഡ് ബട്ടണ് തുടക്കമിട്ടത്.സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സ്വകാര്യ കമ്പനി ലക്ഷ്യമിട്ടത്. പോലിസിന് വേണ്ടിയാവുമ്പോള്‍ പങ്കാളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ പദ്ധതി പരാജയമായതോടെ കമ്പനിയുടെ ലക്ഷ്യം പാളുകയായിരുന്നു. എന്നാല്‍ വീണ്ടും പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍ നാടകം അരങ്ങേറിയത്. എന്നാല്‍ കമ്പനി തന്നെ ഇന്നലെ ഇറക്കിയ പത്രക്കുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ട്രാഫിക്— എസ് ഐ മോക്ക് ഡ്രില്‍ നടത്തി എന്നാണ്. കൃത്രിമമായി അപകടം സൃഷ്ടിച്ചു റെഡ്ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ സ്ഥലതെത്തിയത് ട്രാഫിക്— എസ്‌ഐയുടെ വാഹനം തന്നെ ആയിരുന്നു. എന്നാല്‍ അപകടം നടക്കും എന്നും അലാറം അടിക്കും എന്നും അറിയുന്ന എസ്‌ഐ തന്നെ എത്തിയതാണ് മോക്ക്ഡ്രില്‍ നാടകം ആണെന്ന് ആക്ഷേപം ഉയരാന്‍ കാരണം. ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ കണ്‍ട്രോള്‍റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മോക്ക് ഡ്രില്‍ അറിയാത്ത കണ്‍ട്രോള്‍ വാഹനം വന്നിരുന്നെങ്കില്‍ റെഡ് ബട്ടണ്‍ അലേര്‍ട്ട് സംവിധാനം കാര്യക്ഷമമാണെന്ന് മനസിലാക്കാമായിരുന്നു. കല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളെ പരിഗണിക്കാതെ സ്വകാര്യ കമ്പനിക്ക് പദ്ധതി നടപ്പിലാക്കാന്‍ കളമൊരുക്കിയത്തിനു പിന്നില്‍ അഴിമതിയുണ്ടെുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day