|    Dec 7 Wed, 2016 11:49 pm
FLASH NEWS

റുമാനിയന്‍ സ്വദേശി ഫഌറ്റില്‍ നിന്ന് വീണു മരിച്ച സംഭവം: സംസ്‌കാരം ഗുരുവായൂരില്‍ നടത്തും

Published : 7th November 2016 | Posted By: SMR

ഗുരുവായൂര്‍: ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച റുമാനിയ സ്വദേശിനി റോബര്‍ട്ടീനയുടെ സംസ്‌കാരം ഗുരുവായൂരില്‍ നടത്തും. തങ്ങള്‍ മൃതദേഹം റുമാനിയയിലേക്ക് കൊണ്ടുപോവുന്നില്ലെന്നും ഭര്‍ത്താവ് ഗുരുവായൂര്‍ മാണിക്യത്തുപടി ഏറത്ത് ഹരിഹരന് മൃതദേഹം വിട്ടുനില്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിദേശ വനിതയായ ബെജിനാരു മദിലേറി റോബര്‍ട്ടീന (40) ബഹുനില ഫഌറ്റിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് പരിചയത്തിലായ ഹരിഹരനും, റോബര്‍ട്ടീനയും അഞ്ച് മാസം മുന്‍പ് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍വച്ചാണ് വിവാഹിതരായത്. സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി നടത്തുന്നതില്‍ പങ്കാളികളായിരുന്നു ഇരുവരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day