|    Dec 4 Sun, 2016 7:26 am
FLASH NEWS

റിലയന്‍സ് റിഫൈനറിയില്‍ അഗ്നിബാധ; രണ്ടു മരണം

Published : 25th November 2016 | Posted By: SMR

ജാം നഗര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറി സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പൊള്ളലേറ്റു. വാതകച്ചോര്‍ച്ചയെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്ന് പോലിസ് പറഞ്ഞു. പൊള്ളലേറ്റ എട്ടു പേരെയാണ് ജാം നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ രണ്ടു പേരാണ് പിന്നീട് മരിച്ചതെന്ന് ജിജി ആശുപത്രി സൂപ്രണ്ട് നന്ദിനി ദേശായി പറഞ്ഞു. റിലയന്‍സ് അഗ്നിശമനസേനയാണ് റിഫൈനറിയിലെ തീ കെടുത്തിയത്. തീ കെടുത്തുന്നതിനിടെ ചില കരാര്‍ തൊഴിലാളികള്‍ക്കും പൊള്ളലേറ്റതായി കമ്പനി അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day