|    Dec 3 Sat, 2016 1:29 am
FLASH NEWS

റിലയന്‍സിന്റെ മലയാളം ചാനല്‍ ‘ന്യൂസ് 18 കേരളം’ കാവിയുടുക്കുന്നു

Published : 14th November 2016 | Posted By: SMR

പൊന്നാനി: റിലയന്‍സിന്റെ ഉടമസ്ഥതയില്‍ മലയാളത്തില്‍ ആരംഭിച്ച ‘ന്യൂസ് 18 കേരളം’ ചാനലില്‍ സമ്പൂര്‍ണ കാവിവല്‍ക്കരണം. ചാനലിന്റെ നയവും നടത്തിപ്പുരീതിയും ബിജെപി-ഹിന്ദുത്വ അനുകൂലമാക്കി മാറ്റുന്നു. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ നേരിട്ടുള്ള നിര്‍ദേശം അനുസരിച്ചാണ് മാറ്റം. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് മാധ്യമപിന്തുണ വേണമെന്നു തിരിച്ചറിഞ്ഞാണ് ഈ നടപടി. ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ചാനലിന്റെ ഉള്ളടക്കം മാറ്റണമെന്നാണ് മാനേജ്‌മെന്റ് നല്‍കിയ പ്രധാന നിര്‍ദേശം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാവണം പരിപാടികളെന്നും നിര്‍ദേശമുണ്ട്. സിപിഎമ്മിനെ മുഖ്യ എതിരാളിയായി കാണണമെന്നാണ് ചാനല്‍ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി പുരോഗമന മാധ്യമങ്ങളുടെയും മാധ്യമവ്യക്തിത്വങ്ങളുടെയും വിശ്വാസ്യത തകര്‍ക്കുന്ന പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം. ഇപ്പോഴത്തെ ഉള്ളടക്കത്തിന് എരിവും പുളിയുമില്ലെന്നാണ് ചാനല്‍ മാനേജ്‌മെന്റിന്റെ വിമര്‍ശനം. റിലയന്‍സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ചാനല്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ ചാനലിന്റെ ഉള്ളടക്കത്തിലും നിലപാടിലും വരുത്തേണ്ട മാറ്റത്തെപ്പറ്റിയും കര്‍ശന നിര്‍ദേശം നല്‍കി. മുകേഷ് അംബാനിയുടെ തീരുമാനം എന്ന നിലയിലാണ് തീരുമാനങ്ങള്‍ ചാനലിലെ ഉന്നതരുടെ യോഗത്തില്‍ അറിയിച്ചത്. ഇതനുസരിച്ച് ഹിന്ദുത്വ രാഷ്ട്രീയമുള്ള ഒരാളെ ചാനലിന്റെ തലപ്പത്തു കൊണ്ടുവരും. രാജ്യമെമ്പാടും ചാനല്‍ ശൃംഖലയുണ്ടായിരുന്ന ഇടിവി എന്ന ഈനാട് ടെലിവിഷനാണ് കേരളത്തിലും ചാനല്‍ തുടങ്ങാനെത്തിയത്. ഇടിവിയുടെ ചാനല്‍ എന്ന നിലയിലായിരുന്നു ന്യൂസ് 18 ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ചാനലിന്റെ പൂര്‍ണ നിയന്ത്രണം റിലയന്‍സ് ഏറ്റെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 631 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day