|    Oct 27 Thu, 2016 6:36 pm
FLASH NEWS
Home   >  Sports  >  Others  >  

റിയോ ഒളിംപിക്‌സ്: ആദ്യ ടീം ലിസ്റ്റ് സമര്‍പ്പിച്ചത് ടാന്‍സാനിയ

Published : 9th July 2016 | Posted By: SMR

റിയോ ഡി ജനീറോ: അടുത്ത മാസം നടക്കാനിരിക്കുന്ന റി യോ ഒളിംപിക്‌സിനുള്ള ടീം ലിസ്റ്റ് ആദ്യമായി സമര്‍പ്പിച്ച ടീമായി ടാന്‍സാനിയ മാറി. 50 ദശലക്ഷം ജനങ്ങളുള്ള ഈ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് ഏഴു പേരാണ് കായികമേളയുടെ ഭാഗമാവുന്നത്. ഇതില്‍ നാലു പേരും മാരത്തണ്‍ ഓട്ടക്കാരാണ്.
ഒളിംപിക്‌സില്‍ ഒരു പക്ഷെ ഏറ്റവും ചെറിയ ടീം ടാന്‍സാനി യ ആയിരിക്കാം. എങ്കിലും അവരെ ഏറെ വിനയത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്നും വിജയാശംസകള്‍ നേരുന്നുവെ ന്നും റിയോ സ്‌പോര്‍ട്‌സ് എന്‍ ട്രി മാനേജര്‍ മെലിന സാന്‍തോപൗലു പറഞ്ഞു.
പുരുഷ മാരത്തണ്‍ വിഭാഗത്തില്‍ ഫാബിയാനോ ജോസ ഫ്, സൈദി ജുമാ മക്കുല, അല്‍ഫോണ്‍സ് ഫെലിക്‌സ് സിംബു, എന്നിവരും വനിതാ വിഭാഗത്തി ല്‍ സാറാ റമദാനും മാറ്റുരയ് ക്കും. ഇവര്‍ക്കുപുറമേ പുരുഷ ജൂഡോയില്‍ ആന്‍ഡ്രു തോമസ് മല്‍ഗുവും വനിതാ നീന്തലില്‍ മഗ്ദലേന റൗത്ത് അലക്‌സ് മൗഷിയും പുരുഷ വിഭാഗം നീന്തലില്‍ ഹിലാല്‍ ഹെമദ് ഹിലാ ലും ടാന്‍സാനിയക്കായി മല്‍സരിക്കുന്നത്.
ഒളിംപിക്‌സില്‍ 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള കായികപ്രതിഭകളാണ് അണിനിരക്കുന്നത്. ഏറ്റവുമധികം അത്‌ലറ്റുകള്‍ അമേരിക്കയില്‍ നിന്നായിരിക്കുമെന്നാണ് സൂചന. 550 അത്‌ലറ്റുകള്‍ അമേരിക്കന്‍ സംഘത്തിലുണ്ടാവും.
സജന്‍ പ്രകാശും ശിവാനിയും ഒളിംപിക്‌സിന്
ന്യുഡല്‍ഹി: നീന്തല്‍ക്കുളത്തിലെ കേരളത്തിലെ സുവര്‍ണതാരം സജന്‍ പ്രകാശും ഡല്‍ഹി സ്വദേശി ശിവാനി കത്താരിയയും ഒളിംപിക്‌സി ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരത്തിനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ പങ്കെടുക്കുക. കത്താരിയ വനിതാ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും മാറ്റുരയ്ക്കും.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രണ്ടു താരങ്ങളും ഒളിംപിക്‌സ് യോഗ്യത നേടിയത്. രാജ്യത്തുനിന്ന് നീന്തല്‍ താരങ്ങളൊന്നും ഒളിംപിക്‌സ് യോഗ്യത കരസ്ഥമാക്കിയില്ലെങ്കില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒരാള്‍ക്ക് മല്‍സരിക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. ഈ സീസിലെ മികച്ച പ്രകടനമാണ് ഇരുവര്‍ ക്കും തുണയായതെന്ന് സജന്‍ കുമാറിന്റെ പരിശീലകന്‍ പ്രദീപ് കുമാര്‍ പ്രതികരിച്ചു.
കേരളത്തില്‍ നിന്നും നീന്തലില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന രണ്ടാമത്തെ മലയാളിയാണ് സജന്‍. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ഇന്ത്യക്കുവേണ്ടിയിറങ്ങിയ സെബാസ്റ്റ്യന്‍ സേവ്യറാണ് ആദ്യതാരം.
കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് സജ ന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറു സ്വര്‍ണവും മൂന്നു വെള്ളിയുമായിരുന്നു ദേശീയ ഗെയിംസില്‍ സജന്റെ സമ്പാദ്യം. കഴിഞ്ഞ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണവും സജന്‍ നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day