|    Dec 11 Sun, 2016 3:53 am

റിമാന്‍ഡ് പ്രതിക്ക് നേരെ സബ് ജയിലില്‍ ആക്രമണം

Published : 6th November 2016 | Posted By: SMR

മട്ടാഞ്ചേരി: സബ്ജയിലില്‍ വച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റ റിമാന്‍ഡ് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി സ്വദേശിയായ അന്‍വറി(30)നാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ മട്ടാഞ്ചേരി സ്വദേശി അട്ടാണി അനീഷ് എന്നു വിളിക്കുന്ന അനീഷി(32)നെതിരേ മട്ടാഞ്ചേരി പോലിസ് കേസെടുത്തു. ഇന്നലെ രാവിലെ മട്ടാഞ്ചേരി സബ്ജയിലില്‍ വച്ചായിരുന്നു സംഭവം.
ഗുണ്ടാനേതാവായ പ്രിയനെ ആക്രമിച്ച കേസിലാണ് അന്‍വര്‍ റിമാന്‍ഡിലായി സബ്ജയിലിലെത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയുന്ന അട്ടാണി അനീഷിനെ ശനിയാഴ്ച കൊച്ചി കോടതിയിലുള്ള കേസില്‍ ഹാജരാക്കുന്നതിനാണ് കൊണ്ടുവന്നത്. പരിശോധന നടത്തിയതിനു ശേഷമാണ് സബ്ജയിലിനകത്തു പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ തടവുകാരെ കുളിക്കുന്നതിനായാണ് സെല്ലില്‍ നിന്നു പുറത്തിറക്കിയത്. അനീഷിനെയും അന്‍വറിനെയും ഒരുമിച്ചാണ് ഇറക്കിയത്. അനീഷ് ബ്ലേഡ് ഉപയോഗിച്ച് അന്‍വറിനെ ആക്രമിക്കുകയായിരുന്നു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ അന്‍വറിനെ കരുവേലിപ്പടി ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മടക്കുകയായിരുന്നു. പോലിസ് നടത്തിയ പരിശോധനയില്‍ അനീഷിന്റെ നാക്കിനടിയില്‍ നിന്നു സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക