|    Dec 8 Thu, 2016 1:45 am
FLASH NEWS

റിട്ടയേഡ് അധ്യാപകന്‍ പളളിയില്‍ നിസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

Published : 10th November 2016 | Posted By: G.A.G

ret-teacher

പെരിന്തല്‍മണ്ണ: റിട്ടയേഡ് അധ്യാപകന്‍ പളളിയില്‍ നിസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പട്ടിക്കാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍പടിയില്‍ മഹല്ല് ജമാ മസ്ജിദിന് സമീപം താമസിക്കുന്ന മലയനകത്ത് അബു മാസ്റ്റര്‍ (92) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് പട്ടിക്കാട് ജുമാ മസ്ജിദില്‍ പ്രഭാത പ്രാര്‍ഥന നടത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
പട്ടിക്കാട് മഹല്ല് ജുമാ മസ്ജിദ് പ്രവര്‍ത്തക സമിതി അംഗം. മഹല്ല് കാരണവര്‍, പെന്‍ഷന്‍ അസോസിയേഷന്‍ പഞ്ചായത്ത് പ്രവര്‍ത്തകകമ്മറ്റി അംഗം എന്നിനിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വിദേശത്തായ മക്കള്‍ എത്തിയ ശേഷം  നാളെ (വെള്ളി) രാവിലെ 8ന് പട്ടിക്കാട് മഹല്ല് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യമാര്‍ . പരേതയായ കുരിക്കള്‍ കുഞ്ഞീമ, റംലത്ത് .       മക്കള്‍  അബ്ദുല്‍ ഹമീദ് (മാനു) . .അബ്ദുസമദ് (വാപ്പു), അബ്ദുല്‍ കരീം ( കുഞ്ഞാണി ), ഉമ്മര്‍ ബാഷ, ഇഖ്ബാല്‍ (വാപ്പുട്ടി), അബ്ദുല്‍ ലത്തീഫ് (മുത്തു- ഫോര്‍ എം. സ്‌പോട്‌സ്, പട്ടിക്കാട് ചുങ്കം ), അബ്ദുല്‍ ഗഫുര്‍ (കുഞ്ഞിപ്പ- കുരിക്കള്‍ ജ്വല്ലറി, പട്ടിക്കാട്). ജമീല, ആരിഫ.
മരുമക്കള്‍ ; സുബൈദ, സഹീദ, മുനീറ, റസിയ, ഷീബ, ജസീല, ഹസീന, അസൈനാര്‍,റഷീദ്

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day