|    Dec 4 Sun, 2016 5:23 am
FLASH NEWS

റാഗിങ്; കാര്യവട്ടം കോളജിലെ എംഎ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം മെന്‍സ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ എംഎസ്‌സി വിദ്യാര്‍ഥി റാഗിങിന് ഇരയായ സംഭവത്തില്‍ രണ്ടാം വര്‍ഷ എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ഥി രാഹുല്‍ ജി ദേവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ എംഎസ്‌സി കംപ്യൂട്ടേഷനല്‍ ബയോളജി ആന്റ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദ്യാര്‍ഥി രാജേഷ് ബാബുവാണ് റാഗിങിന് ഇരയായത്. കഴിഞ്ഞ 17ന് യുജിസി ആന്റി റാഗിങ് ഹെല്‍പ് ലൈനില്‍ രാജേഷ് ബാബു നല്‍കിയ പരാതിയില്‍ രാഹുല്‍ ജി ദേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും സ്ഥിരമായി അസഭ്യവാക്കുകള്‍ പറഞ്ഞ് തന്നെ അവഹേളിച്ചതായും ആരോപിച്ചിരുന്നു. ഈ പരാതിയില്‍ സര്‍വകലാശാല രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണു രാഹുലിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്. കൂടാതെ കാംപസ് അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് രജിസ്ട്രാറെ അന്വേഷണ ഉദ്യോഗസ്ഥനായി വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.കേരള റാഗിങ് നിരോധന നിയമം അനുസരിച്ച് അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനും വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ച മുറികളില്‍ മറ്റു വിദ്യാര്‍ഥികളെ പാര്‍പ്പിച്ചാല്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുന്നതുവരെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. ജോയിന്റ് രജിസ്ട്രാറും സെക്യൂരിറ്റി ഓഫിസറും ഹോസ്റ്റലുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നും സെക്യൂരിറ്റി ഓഫിസര്‍ റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. യുജിസി റഗുലേഷന്‍ അനുസരിച്ച് റാഗിങ് തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍വകലാശാല സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day