|    Dec 7 Wed, 2016 9:51 pm
FLASH NEWS

റഷ്യ വീണ്ടും ആണവ അന്തര്‍വാഹിനി ഇന്ത്യക്ക് പാട്ടത്തിനു നല്‍കും

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യക്കു രണ്ടാമതൊരു ആണവ അന്തര്‍വാഹിനി പാട്ടത്തിനു നല്‍കാന്‍ റഷ്യ സമ്മതിച്ചു. 200 കോടി യുഎസ് ഡോളറിന്റെ കരാര്‍ ഇതിനായി ഒപ്പുവയ്ക്കും. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉടമ്പടി സംബന്ധിച്ചു തീരുമാനമായെന്ന് റഷ്യന്‍ ദിനപത്രം അറിയിച്ചു. എന്നാല്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാല്‍ പ്രതിരോധമന്ത്രാലയമോ നാവിക അധികൃതരോ ഇതുസംബന്ധിച്ചു പ്രതികരിച്ചിട്ടില്ല. 2020-21 വര്‍ഷത്തോടെ അന്തര്‍വാഹിനി ഇന്ത്യന്‍ കടലിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day