|    Dec 11 Sun, 2016 1:30 pm
FLASH NEWS

റവന്യൂ സര്‍ട്ടിഫിക്കറ്റ്: അനധികൃത കേന്ദ്രങ്ങളെ ആശ്രയിക്കരുത്

Published : 21st October 2016 | Posted By: SMR

കണ്ണൂര്‍: ഇ-ജില്ല വഴി റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്ന പ്രവൃത്തി വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. മറ്റ് അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ ആശ്രയിക്കരുത്. രേഖകളും സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വില്ലേജ് ഓഫിസുകള്‍ വഴി നല്‍കി വരുന്ന റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെ അപേക്ഷിക്കാനാണ് നിലവിലുള്ള നിര്‍ദേശം. എന്നാല്‍ സാങ്കേതികമായ എന്തെങ്കിലും തകരാറുകളോ മറ്റു അടിയന്തിരമായ ആവശ്യങ്ങളോ ഉണ്ടെങ്കില്‍  മാത്രമേ വില്ലേജ് ഓഫിസര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നിലവില്‍ അനുവാദമുള്ളൂ.  ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ഏതൊരു പൗരനും ഓണ്‍ലൈനായി അവരുടെ അപേക്ഷ സ്വന്തം നിലക്ക് നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍ കേരള സര്‍ക്കാറിന്റെ വിവരസാങ്കേതിക വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കന്നതിനാല്‍ പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ജില്ലാ കലക്്ടര്‍ ചീഫ് കോ-ഓഡിനേറ്ററായ പ്രൊജക്ട് ഓഫിസുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക