|    Dec 6 Tue, 2016 11:26 pm
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും ; പത്തനംതിട്ട ഉപജില്ല മുന്നേറുന്നു

Published : 11th November 2016 | Posted By: SMR

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിവസവും വിദ്യാഭ്യാസ ഉപജില്ലകളില്‍ പത്തനംതിട്ടയും സ്‌കൂളുകളില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സും മുന്നില്‍. രണ്ടാം ദിവസത്തെ മല്‍സരങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ഉപജില്ലാതലത്തില്‍ 13 സ്വര്‍ണവും ഏഴ് വെള്ളിയും 12 വെങ്കലവും നേടി 104 പോയിന്റോടെയാണ്  പത്തനംതിട്ട ഒന്നാം സ്ഥാനത്ത് തുടരുന്നത്.  എട്ട് സ്വര്‍ണവും 10 വെള്ളിയും 13 വെങ്കലവും നേടി 94 പോയിന്റോടെ തിരുവല്ലയാണ് രണ്ടാം സ്ഥാനത്ത്. 10 സ്വര്‍ണവും 9 വെള്ളിയും അഞ്ച് വെങ്കലവും നേടി 91 പോയിന്റോടെ പുല്ലാട് ഉപജില്ല മൂന്നും സ്ഥാനത്തുമുണ്ട്.  സ്‌കൂള്‍ തലത്തില്‍ ഏഴ് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും നേടി 46 പോയിന്റോടെയാണ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നത്. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി 41 പോയിന്റോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് രണ്ടാം സ്ഥാനത്തും ആറ് സ്വര്‍ണവും രണ്ട് വെള്ളിയും നേടി 33 പോയിന്റോടെ ആങ്ങമൂഴി എസ്എവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. 400 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍ ആണ്‍): ലിന്റു ബിനോയ് ജോര്‍ജ് ( സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം), എ ആര്‍ ഗോകുല്‍ (സെന്റ് ജോര്‍ജ് മൗണ്ട്, കൈപ്പട്ടൂര്‍), എസ് ജനീഷ് കുമാര്‍ (എ.ബി, ഓമല്ലൂര്‍). 600 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍ ആണ്‍): സിജിന്‍ സാബു (ജോയല്‍ ആന്റണി (സിഎസ്എച്ച്, തിരുവല്ല), എസ് ജനീഷ് കുമാര്‍ (എ ബി, തിരുവല്ല). ഡിസ്‌കസ് ത്രോ (സബ് ജൂനിയര്‍ ആണ്‍): വിജയ് വിനോദ് (എസ്.എന്‍.വി, തിരുവല്ല), വിജയ് ബിനോയ് (ഗവ. കിസുമം), എം.ആര്‍. അനോജ് (സിഎംഎസ്, മല്ലപ്പള്ളി). 4ഃ400 റിലേ (സബ് ജൂനിയര്‍ ആണ്‍): മല്ലപ്പള്ളി, തിരുവല്ല, പത്തനംതിട്ട. 400 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍ പെണ്‍): റിന്‍സ പി തോമസ് ( ഗുരുകുലം , ആങ്ങമൂഴി), ഹഫ്‌ന ഹനീഫ (നേതാജി, പ്രമാടം), ബീനാ തോമസ് (സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം). 600 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍ പെണ്‍): ആദിത്യ വിനോദ് (എസ്എന്‍ഡിപി , വെണ്‍കുറിഞ്ഞി), ഫാത്തിമ്മ ബീവി (മാര്‍ത്തോമ്മ , പത്തനംതിട്ട), അമൃത ലാല്‍ (മാര്‍ത്തോമ്മ, പത്തനംതിട്ട). ലോങ് ചംപ്് (സബ് ജൂനിയര്‍ പെണ്‍): ആന്‍ മേരി ജോസ്‌ന ( എന്‍എസ്എസ്, വായ്പ്പൂര്), ബി അനീസ (എംടിജി, പെരിങ്ങനാട്), അക്‌സ ആന്‍ തോമസ് (സെന്റ് തോമസ്, ഇരവിപേരൂര്‍). ഹൈജംപ്് (സബ് ജൂനിയര്‍ പെണ്‍): നന്ദന പി  സുനില്‍ (എസ്‌വി, പുല്ലാട്), അക്‌സ ആന്‍ തോമസ് (സെന്റ് തോമസ്, ഇരുവള്ളിപ്ര), എസ് ഫിത (സിഎംഎസ്, മല്ലപ്പള്ളി). 4ഃ400 റിലേ: പത്തനംതിട്ട, തിരുവല്ല, ആറന്‍മുള. 400 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ ആണ്‍): അനന്തു വിജയന്‍ (സെന്റ് ജോണ്‍സ്, ഇരവിപേരൂര്‍), എ ജി വിനായക് (സിഎസ്എച്ച്, തിരുവല്ല), ആദര്‍ശ് കെ എ നായര്‍ (എംജിഎം, തിരുവല്ല).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day