|    Dec 8 Thu, 2016 9:29 pm
FLASH NEWS

റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവത്തിന് തുടക്കം

Published : 16th November 2016 | Posted By: SMR

തൃശൂര്‍: കുട്ടികളുടെ അറിവ് പ്രതിഫലിപ്പിക്കാന്‍ ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് മേയര്‍ അജിതാ ജയരാജന്‍. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംഘടിപ്പിച്ച  റവന്യൂ ജില്ലാ ശാസ്ത്രാല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നഗരത്തിലെ ഏഴു സ്‌കൂളുകളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം വിദ്യാര്‍ഥികളിലെ ശാസ്ത്രബോധം വളര്‍ത്താനും ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനുമായാണ് ശാസ്ത്രമേള ഒരുക്കിയിരിക്കുന്നത്. കെ   രാജന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.  ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹോളി ഫാമിലി, സെന്റ് ക്ലെയേഴ്‌സ്, സേക്രഡ് ഹാര്‍ട്ട്, കാല്‍ഡിയന്‍ സിറിയന്‍, വിവേകോദയം എന്നീ ആറു കേന്ദ്രങ്ങളിലായാണ് മല്‍സരം. വിഎച്ച്എസ്ഇ അസി. ഡയറക്റ്റര്‍ ഡോ. ലീന രവിദാസ് എക്‌സ്‌പോ അവതരണം നടത്തി. ഡിഡിഇ കെ സുമതി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ബാബുരാജ്, ഡിഇഒ ഇ നാരായണി, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ വി എ കരീം, കെ വി ജയരാജ്, പി ഷാലി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രമേള സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലും ഗണിതശാസ്ത്ര മേള സെന്റ് ക്ലെയേഴ്‌സ് എച്ച്എസ്എസിലും സാമൂഹി കശാസ്ത്ര മേള ഹോളി ഫാമിലിയിലും പ്രവൃത്തിപരിചയമേള കാല്‍ഡിയന്‍ സിറിയനിലും വിവേകോദയം എച്ച്എസ്എസിലും ഐടി മേള മോഡല്‍ ബോയ്‌സിലും വിഎച്ച്എസ്ഇ എക്‌സ്‌പോ സിഎംഎസ് സ്‌കൂളിലുമാണ് നടക്കുന്നത്. മൂന്നു ദിവസത്തെ ശാസ്‌ത്രോല്‍സവത്തിലും വിഎച്ച്എസ്ഇ എക്‌സ്‌പോയിലുമായി 5000 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. മേള വ്യാഴാഴ്ച സമാപിക്കും. ഇതോടനുബന്ധിച്ച് വിഎച്ച്എസ്ഇ എക്‌സ്‌പോയും നടക്കുന്നുണ്ട്. സിഎംഎസ്എച്ച്എസ്എസാണ് എക്‌സ്‌പോയുടെ വേദി. ഡിഡിഇ കെ സുമതി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്റ്റര്‍ ഡോ.ലീനാ രവിദാസ്, കെ ആര്‍ സിദ്ധാര്‍ഥന്‍, പി ഡി ഷാജു, പി ഷാലി ജോണ്‍, എം എ സാദിഖ്, എം ആര്‍ ജയശ്രീ, കെ എസ് പദ്മിനി സംസാരിച്ചു. ശാസ്‌ത്രോത്സവം നാളെ സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day