|    Dec 11 Sun, 2016 3:53 am

റവന്യൂ ജില്ലാ ശാസ്ത്രമേള; സയന്‍സ് മേളയില്‍ കോഴിക്കോട് സിറ്റി, നാദാപുരം ജേതാക്കള്‍

Published : 19th November 2016 | Posted By: SMR

വടകര: അഞ്ചു ദിവസങ്ങളിലായി മടപ്പള്ളി ഗവ.ബോയ്‌സ് ഹയര്‍സെക്കണ്ടറി സസ്‌കൂളില്‍ നടന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ് മേളയുടെ അവസാന മത്സരവും കഴിഞ്ഞതോടെ ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്എസ് വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ല 49 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. ബാലുശേരി ഉപജില്ല 44 പോയിന്റുമായി രണ്ടാം സ്ഥാനവും കൊയിലാണ്ടി ഉപജില്ല 40 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബാലുശേരിയാണ് ബെസ്റ്റ് സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാദാപുരം ഉപജില്ലയു 62 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. കുന്നുമ്മല്‍ 50, തോടന്നൂര്‍ 42 പോയിന്റുകള്‍ വീതം നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ബെസ്റ്റ് സകൂളായി മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തില്‍ മുക്കം, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ 44 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ തോടന്നൂര്‍, നാദാപുരം ഉപജില്ലകള്‍ 43 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനവും പങ്കിട്ടു. ചോമ്പാല, ബാലുശേരി ഉപജില്ലകള്‍ 39 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനവും നേടി. ജിജിയുപി സ്‌കൂള്‍ മണാശേരി മുക്കം ബെസ്റ്റ് സ്‌കൂളായും തിരഞ്ഞെടുത്തു. എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര 32 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. വടകര-26 , കോഴിക്കോട്-23 പോയിന്റുകള്‍ നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ കോടഞ്ചേരിയാണ് ബെസ്റ്റ് സ്‌കൂളായി തിരഞ്ഞെടുത്തത്. മടപ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മത്സരങ്ങള്‍ 17ന് അവസാനിച്ചെങ്കിലും സയന്‍മേളയിലെ ക്വിസ് മത്സരങ്ങള്‍ ബാക്കിയായിരുന്നു. ഈ മല്‍സരങ്ങള്‍ പയ്യോളിയില്‍ വെച്ച് ഇന്നലെയായിരുന്നു നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക