|    Dec 4 Sun, 2016 11:38 am

റവന്യൂ ജില്ലാ കായികമേള 27നും 29നും യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍

Published : 26th November 2016 | Posted By: SMR

ചേളാരി: മലപ്പുറം റവന്യൂ ജില്ലാ കായികമേള 27, 29 തിയ്യതികളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താല്‍ കണക്കിലെടുത്ത് 28 ലെ മല്‍സരങ്ങള്‍ 27ന് നടത്തുമെന്നും മല്‍സരാര്‍ഥികള്‍ 27ന് സ്റ്റേഡിയത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. കായികമേളയെ ഹര്‍ത്താല്‍ ബാധിച്ചേക്കുമെന്ന് കണക്കിലെടുത്താണ് 28ലെ മേള 27 ലേക്ക് മാറ്റിയത്. കായികമേളയുടെ ലോഗോ പ്രകാശനം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് എംഎല്‍എ നിര്‍വഹിച്ചു. 17 ഉപജില്ലകളില്‍ നിന്നായി 3,500 കായിക താരങ്ങളും 150 ഒഫീഷ്യല്‍സും മേളയില്‍ പങ്കെടുക്കും. 27ന് രാവിലെ 8ന് ഡിഡിഇ പി സഫറുള്ള പതാക ഉയര്‍ത്തും. പി അബ്ദുല്‍ ഹമീദ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. വാഴ്‌സിറ്റി കായികവിഭാഗം ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍ കായിക സന്ദേശം വായിക്കും. വാര്‍ത്താസമ്മേളനത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, ഡിഡി ഇ പി സഫറുള്ള, തിരൂരങ്ങാടി ഡിഇഒ വി അഹമ്മദ് കുട്ടി,  ഫാറൂഖ് പത്തൂര്‍, പി ടി മത്തായി, ഒ ഷൗക്കത്തലി, പി കെ ഷഹീദ്, പി എ അബ്ദുല്‍ ഗഫൂര്‍, പി വി ഹുൈസന്‍, സിദ്ധീഖ് മൂന്നിയൂര്‍, പ്രേമന്‍ പരുത്തിക്കാട്, മീഡിയ കമ്മറ്റി കണ്‍വീനര്‍ ജയപ്രകാശ് പങ്കെടുത്തു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ പ്രതിഭകള്‍ക്കുള്ള ജഴ്‌സിയും ട്രാക്‌സ്യൂട്ടും അടക്കമുള്ള കിറ്റുകള്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 27,29 തിയ്യതികളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിജയികളായി സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് കിറ്റ് നല്‍കുക. ഇതിനായി ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day